scorecardresearch

ഞാൻ ഉടൻ തിരിച്ചുവരും; എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്ന് മഹേഷ്

റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം മഹേഷിന്റെ ആദ്യ പ്രതികരണം

റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം മഹേഷിന്റെ ആദ്യ പ്രതികരണം

author-image
Television Desk
New Update
Mahesh Kunjumon| Mimicry Artist| Road Accident

റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം മഹേഷിന്റെ ആദ്യ പ്രതികരണം, Photo: Television Desk/ IE Malayalam

ജൂൺ 5-ാം തീയതിയാണ് ടെലിവിഷൻ താരങ്ങളായ സുധി, ബിനു അടിമാലി, മഹേഷ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിപ്പെട്ടത്. കൊല്ലം സുധിയുടെ വിയോഗം കലാലോകത്തിന് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. കൂടെ യാത്ര ചെയ്തിരുന്നു ബിനു അടിമായിലും മഹേഷും ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് ആശുപത്രി വിട്ട ബിനു, സുധിയുടെ വീട് സന്ദർശിക്കാനെത്തിയ വീഡിയോ പലരെയും സങ്കടത്തിലാക്കി. ഇപ്പോഴിതാ മഹേഷും തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

Advertisment

"എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആളുകളോടും നന്ദി പറയുകയാണ്. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാണ്. മിമിക്രിയിലൂടെയാണ് നിങ്ങളെല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ച് നാളത്തേയ്ക്ക് റെസ്റ്റാണ്. നിങ്ങളാരും വിഷമിക്കണ്ട.പഴയതിനേക്കാളും അടിപൊളിയായിട്ട് ഞാൻ തിരിച്ചുവരും, അപ്പോഴും നിങ്ങളുണ്ടാകണം എന്നെ സപ്പോർട്ട് ചെയ്യണം," മഹേഷിന്റെ വാക്കുകളിങ്ങനെ.

Advertisment

മരിച്ചു തിരിച്ചു വന്ന ആളാണ് ഞാനും. തിരിച്ചു വന്ന് വീണ്ടും വേദികൾ കീഴടക്കൂ!!, അങ്ങനെ അങ്ങ് നിർത്താനാല്ലല്ലോ കുഞ്ഞുമോനെ നീ ഇത്രയും എത്തിയത് വരാണ്ടെവിടെ പോകാൻ , കുടെയുണ്ട്. വേഗം തിരിച്ചുവരണം, വേഗം സുഖംപ്രാപിച്ച് തിരിച്ചു വരു ബ്രോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റ മഹേഷിനു ഒമ്പതു മണിക്കൂർ നീണ്ടു നിന്ന സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിനു പുറമെ ചെറിയ ചില സർജറികളും മഹേഷിന്റെ ചികിത്സയുടെ ഭാഗമായി ചെയ്തിരുന്നു.

ഫ്ളവേ​ഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സത്തിലൂടെയാണ് മഹേഷ് സുപരിചിതനാകുന്നത്. പ്രമുഖരുടെ ശബ്ദം വളരെ കൃത്യതയോടെ അനുകരിക്കുന്ന അപൂർവ്വം മിമിക്രി താരങ്ങളിലൊരാളാണ് മഹേഷ്. ബിഗ് ബോസ് താരങ്ങളുടെ ശബ്ദം അനുകരിച്ചതാണ് മഹേഷിന്റെ അവസാനം വൈറലായ വീഡിയോ.

Accident Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: