/indian-express-malayalam/media/media_files/uploads/2023/04/Dancing-Stars-Grand-Finale.jpg)
Kunchacko Boban at Dancing Stars Grand Finale
ചലച്ചിത്ര- സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസിങ് സ്റ്റാർസിന്റെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഗ്രാൻഡ് ഫിനാലെയുള്ള പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ.
ഡ്യൂപ്പിനൊപ്പം ചുവടുവയ്ക്കുന്ന ചാക്കോച്ചനാണ് പ്രമോയുടെ ആകർഷണം. സമീപകാലത്ത് വൈറലായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'ദേവദൂതർ പാടി' എന്ന ഗാനത്തിനൊപ്പമാണ് ചാക്കോച്ചനും ഡ്യൂപ്പായെത്തിയ ഭാസ്കര്‍ അരവിന്ദും ഒന്നിച്ചു ചുവടുവയ്ക്കുന്നത്.
പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടുപോയ ഡാൻസ് റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്ന ജോഡിക( അഞ്ജലി- ബോണി, ദിൽഷ- നാസിഫ്, നയന- വിഷ്ണു, പാരീസ് ലക്ഷ്മി- അഭിലാഷ്, ചൈതിക്- കുഞ്ഞാറ്റ എന്നീ ടീമുകളാണ്. പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ, ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരാണ് വിധികർത്താക്കൾ. കുഞ്ചാക്കോ ബോബനാണ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തിയത്. കൂടാതെ നിരവധി ടെലിവിഷൻ താരങ്ങളും ഫിനാലെയ്ക്കായ എത്തിച്ചേർന്നിരുന്നു. ചലച്ചിത്രതാരങ്ങളായ നോബിയും സുമേഷ് ചന്ദ്രനും ടീമും ഒരുക്കിയ കോമഡി സ്കിറ്റുകളും ഗ്രാൻഡ് ഫിനാലെക്ക് മികവേകി.
ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 30ന് വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.