Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക്. നടിയും മോഡലുമായ ഐശ്വര്യ സുരേഷ് എന്ന ലെച്ചു ഷോയിൽ നിന്നും ക്വിറ്റ് ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ലെച്ചു ഷോ ക്വിറ്റ് ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കുറച്ചുദിവസമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി ലെച്ചു സഹമത്സരാർത്ഥികളുമായി സംസാരിച്ചിരുന്നു. ബ്ലീഡിംഗ് കാരണം അവശയായ ലെച്ചുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിനും വിധേയയാക്കിയിരുന്നു. ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിലും ലെച്ചു ഉണ്ടായിരുന്നു. ഇന്നു രാവിലെയോടെ വോട്ടിംഗ് പാനലിൽ നിന്നും ലെച്ചുവിന്റെ പേരും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ലെച്ചു ഷോ ക്വിറ്റ് ചെയ്ത കാര്യം ഇതുവരെ ബിഗ് ബോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെയാണ് ലെച്ചു പോപ്പുലറായത്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു മുംബൈയിലാണ് താമസം.