/indian-express-malayalam/media/media_files/uploads/2021/06/Anshitha-Soorya-Koodevide.jpg)
വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. സീരിയലിലെ നായിക സൂര്യയായി എത്തുന്നത് അൻഷിത അഞ്ജിയുമാണ്. സീരിയലിൽ നിന്നും അൻഷിത പിന്മാറി എന്ന രീതിയിലുള്ള വാർത്തകളാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രചരിക്കുന്നത്. ഇപ്പോഴിതാ, വാർത്തകളുടെ സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കുകയാണ് അൻഷിത.
"സുഹൃത്തുക്കളേ… ഇന്നലെയാണ് ഇങ്ങനെയൊരു വാർത്ത ഞാൻ തന്നെ അറിയുന്നത്. തൽക്കാലം കൂടെവിടെയിൽ നിന്നും ഞാൻ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാൻ കഴിയാത്തതുകൊണ്ട് വീട്ടിൽ ഇരിക്കുന്നു, അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് കൊടുത്ത യൂട്യൂബ് ചാനലിനു നന്ദി, നിങ്ങളുടെ സന്തോഷം ഇങ്ങനെ ഫേക്ക് കാര്യങ്ങൾ പറയുന്നതിൽ ആണെങ്കിൽ ആയിക്കൊട്ടെ, സന്താഷിക്കൂ. ഈ ന്യൂസ് വന്നതിനു ശേഷം എനിക്ക് ഒരുപാട് മെസേജ് വന്നു. എല്ലാവരോടും സ്നേഹം മാത്രം. ഞാൻ ഇനിയും സൂര്യയായി കൂടെവിടെയിൽ തുടരും," ഇൻസ്റ്റഗ്രാം കുറിപ്പിൽ അൻഷിത കുറിക്കുന്നു.
കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇപ്പോൾ, കൂടെവിടെയിലെ അൻഷിതയുടെ കഥാപാത്രത്തിനും ഏറെ ആരാധകരുണ്ട്.
അൻഷിതയ്ക്ക് മാത്രമല്ല, സീരിയലിൽ ഋഷി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിപിൻ ജോസിനും വലിയ പ്രേക്ഷകപിന്തുണയുണ്ട്. സൂര്യ, ഋഷി ജോഡികൾക്ക് സോഷ്യൽ മീഡിയയിൽ പ്രത്യേകം ഫാൻസ് ഗ്രൂപ്പുകൾ വരെയുണ്ട്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.
Read more: നിങ്ങൾ തമ്മിൽ ലവ്വാണോ? ആരാധകർക്ക് മറുപടിയുമായി ‘കൂടെവിടെ’ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.