Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

നിങ്ങൾ തമ്മിൽ ലവ്വാണോ? ആരാധകർക്ക് മറുപടിയുമായി ‘കൂടെവിടെ’ താരങ്ങൾ

ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്

serial, serial artist, ie malayalam

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സീരിയലിലെ നായികാനായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനാണ് വിപിന്‍ ജോസ്. അതേസമയം, കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

Read more: ‘കൂടെവിടെ’യിലെ അദിതി ടീച്ചറുടെ വിശേഷങ്ങൾ

സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം ലൈവിലെത്തിയ ബിപിൻ ജോസിനോടും അൻഷിതയോടും ആരാധകർ ചോദിച്ച ചോദ്യവും അതിന് ഇരുവരും നൽകിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. നിങ്ങൾ തമ്മിൽ ലവ്വാണോ? എന്നായിരുന്നു ആരാധകരുടെ ചോദ്യം. “ഏയ് ഇല്ലില്ല…. അതെല്ലാം സീരിയലിൽ,” എന്നാണ് ഇരുവരും ചിരിയോടെ മറുപടി നൽകിയത്.

സൂര്യയെന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ പരമ്പരയുടെ പ്രമേയം. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. ‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Koodevide serial fame bipin jose anshitha anji soorya rishi instagram live

Next Story
കുഞ്ഞാവയ്‌ക്കൊപ്പം പാർവതിയുടെ ഡാൻസ്; വൈറലായി വീഡിയോParvathy krishna, Parvathy krishna photos, Parvathy krishna son, Parvathy krishna videos, serial actress Parvathy krishna, Parvathy krishna husband, Parvathy krishna serials, പാർവതി കൃഷ്ണ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com