/indian-express-malayalam/media/media_files/uploads/2021/09/Chakkappazham-family.jpg)
കുറഞ്ഞ നാളുകൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പരമ്പരയാണ് 'ചക്കപ്പഴം'. ഇന്നലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാര പ്രഖ്യാപനചടങ്ങിൽ രണ്ടു അവാർഡുകളാണ് 'ചക്കപ്പഴം' ടീം നേടിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്തും മികച്ച രണ്ടാമത്തെ നടനായി മുഹമ്മദ് റാഫിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ചക്കപ്പഴം ലൊക്കേഷനിലും അവാർഡ് പ്രഖ്യാപനവാർത്ത കയ്യടികളോടെയാണ് അണിയറപ്രവർത്തകരും താരങ്ങളും വരവേറ്റത്. ചക്കപ്പഴം പരമ്പരയിലെ താരങ്ങളുടെ അവാർഡ് വാർത്ത അറിഞ്ഞപ്പോഴുളള ​ആദ്യ പ്രതികരണത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ശ്രുതി രജനീകാന്ത്.
മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ റാഫിയെ കയ്യടികളോടെയും കെട്ടിപ്പിടിച്ചുമാണ് സഹതാരങ്ങൾ അഭിനന്ദനം അറിയിച്ചത്. സോഷ്യൽ മീഡിയയിലും താരങ്ങൾ 'ചക്കപ്പഴം' ഫാമിലിയിലേക്ക് അവാർഡ് എത്തിയ സന്തോഷം പങ്കുവച്ചിട്ടുണ്ട്.
"അഭിമാന നിമിഷം. ഈ പ്രതിഭകളോടൊപ്പം പ്രവർത്തിക്കാനായതിൽ ഏറെ സന്തോഷം. 2020ലെ സംസ്ഥാന സർക്കാരിന്റെ മികച്ച ടെലിവിഷൻ നടി ആശയും (അശ്വതി ശ്രീകാന്ത് ), മികച്ച രണ്ടാമത്തെ നടൻ സുമേഷും (മുഹമ്മദ് റാഫി). ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ," എന്നാണ് പരമ്പരയിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽ രാജ് ദേവ് കുറിക്കുന്നത്.
"അഭിനന്ദനങ്ങൾ, എന്റെ ഓൺ സ്ക്രീൻ മകനും മരുമകൾക്കും. അമ്മയ്ക്കിതിൽ പരം ഒരു സന്തോഷമില്ല," എന്നാണ് സബീറ്റ ജോർജ് കുറിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്ന അശ്വതിയ്ക്കും പരമ്പരയിലെ മറ്റു താരങ്ങൾ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
കുഞ്ഞ് ജനിച്ചതിനു തൊട്ടു പിന്നാലെയാണ് അശ്വതിയെ തേടി സ്റ്റേറ്റ് അവാർഡ് എത്തുന്നത്. ജീവിതത്തിലേക്ക് ഇരട്ടിമധുരമെത്തിയ സന്തോഷത്തിലാണ് അശ്വതി.
Read more: കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us