scorecardresearch

Kasthooriman: സ്ക്രീനിലെ റൊമാന്റിക് ജോഡികൾ ഓഫ് സ്ക്രീനിലിങ്ങനെ; ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരിമാൻ താരങ്ങൾ

Kasthooriman: ശ്രീറാം രാമചന്ദ്രനും റെബേക്കയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Kasthooriman: ശ്രീറാം രാമചന്ദ്രനും റെബേക്കയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
kasthooriman, kasthooriman yesterday episode, kasthooriman latest episode, kasthooriman new episode, kasthooriman today episode, kasthooriman serial episode, kasthooriman serial today, kasthooriman characters real name, കസ്തൂരിമാൻ സീരിയൽ, jeeva kasthooriman real name, kasthooriman jeeva family, kasthooriman jeeva kavya romance, kasthooriman jeeva photos, kasthooriman jeeva kavya love scene, jeevyacouples, jeevya loving moments, jeevyalovers

Kasthooriman: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് 'കസ്തൂരിമാൻ'. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തുന്നത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

Advertisment

"സ്ക്രീനിലെ റൊമാന്റിക് കപ്പിൾ ഓഫ് സ്ക്രീനിൽ ടോമും ജെറിയുമാണെന്നതിന്റെ പ്രൂഫ്," എന്നാണ് ചിത്രത്തിന് ശ്രീറാം നൽകിയ ക്യാപ്ഷൻ.

Advertisment

Read more: വാഗമൺ കുന്നുകളുടെ ഹരിതഭംഗിയിൽ അലിഞ്ഞ് മാൻവി; ചിത്രങ്ങൾ

കുറച്ചുനാളുകളായി സീരിയലിൽ ജീവയും കാവ്യയും പിരിഞ്ഞതു പോലെയാണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ഇരുവരും ഒന്നിച്ചെത്തുന്ന ഒരു വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവർന്നിരുന്നു.

ശ്രീറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഒന്നിച്ചുള്ള ഒരു ചിത്രവും ശ്രീറാം പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് ശ്രീറാം നൽകിയ ക്യാപ്ഷൻ.

ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് 'കസ്തൂരിമാൻ' പറയുന്നത്. കുറച്ചു നാളുകളായി ജീവയും കാവ്യയും സീരിയലിൽ പിരിഞ്ഞിരിക്കുന്നതായാണ് കാണിക്കുന്നത്. എന്താണ് ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്ന് പ്രേക്ഷകർക്കും അറിയാത്ത രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: