മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മാൻവി സുരേന്ദ്രൻ. സീത, സുമംഗലീ ഭവ, തേനും വയമ്പും എന്നിങ്ങനെ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മാൻവി അവതരിപ്പിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ മാൻവി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വാഗമൺ കുന്നുകളിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് മാൻവി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.
View this post on Instagram
Read more: സൂക്ഷിച്ചു നോക്കേണ്ട, ഇത് ഞാൻ തന്നെയാണ്; കിടിലൻ ചിത്രങ്ങളുമായി ‘സ്റ്റാർ മാജിക്’ താരം അനുമോൾ
‘ചേച്ചിയമ്മ’ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ മാൻവിയെ ഈ രംഗത്തേക്ക് കൊണ്ട് വരുന്നത് സംവിധായകൻ എ എം നസീറാണ്. പാലക്കാട്കാരിയായ മാൻവിയുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. രാമപുരം മാർ അഗസ്തിനോസ് കോളേജിലെ വിദ്യാർത്ഥിനിയാണ് മാൻവി.
View this post on Instagram
View this post on Instagram
View this post on Instagram
ഫ്ളവേഴ്സ് സീരിയലിലെ ‘സീത’യെന്ന പരമ്പരയിലെ കുസൃതിയായ അനിയത്തികുട്ടിയുടെ കഥാപാത്രമാണ് മാൻവിയെ ഏറെ ശ്രദ്ധേയയാക്കിയത്.
സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലും മാൻവി പങ്കെടുക്കാറുണ്ട്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നർത്തകി കൂടിയാണ് മാൻവി.
Read more: ഉള്ളിൽ ജീവൻ തുടിക്കുന്ന അനുഭവമെത്ര മനോഹരമാണ്; വിശേഷം പങ്കുവച്ച് ദർശന