scorecardresearch

എന്റെ മൂക്കുത്തി അമ്മൻ; വരദയുടെ ചിത്രം പങ്കു വച്ച് ജിഷിൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട താരദമ്പതികളുടെ ചിത്രങ്ങളും ടിക്‌ടോക് വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട താരദമ്പതികളുടെ ചിത്രങ്ങളും ടിക്‌ടോക് വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്

author-image
Entertainment Desk
New Update
Jishin Mohan, Varada Jishin, ജിഷിൻ മോഹൻ, വരദ ജിഷിൻ, Jishin Mohan Varada Jishin photos, varada jishin photos, Indian express malayalam, IE malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ടിക്‌ടോക് വീഡിയോകളും സമൂഹമാധ്യമങ്ങളിലും തരംഗമാവാറുണ്ട്. ഇപ്പോഴിതാ, വരദയുടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജിഷിൻ. ചിത്രത്തിന് ജിഷിൻ നൽകിയ അടിക്കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Advertisment

"ഒരു കയ്യിൽ ശംഖുമായി മറു കൈ കൊണ്ട് ഔട്ട്‌ എന്ന സിഗ്നൽ കാണിച്ചു കൊണ്ട് അമ്പയറെ പോലെ നിൽക്കുന്ന ഈ ആളാണ്‌ എന്റെ മൂക്കുത്തി അമ്മൻ," എന്ന് പറഞ്ഞുകൊണ്ടാണ് ജിഷിൻ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

ഒരു കയ്യിൽ ശംഖുമായി മറു കൈ കൊണ്ട് ഔട്ട്‌ എന്ന സിഗ്നൽ കാണിച്ചു കൊണ്ട് അമ്പയറെ പോലെ നിൽക്കുന്ന ഈ ആളാണ്‌ എന്റെ മൂക്കുത്തി...

Posted by Jishin Mohan on Tuesday, December 8, 2020

Read more: ഇവളിങ്ങനെ നോക്കി നിൽക്കാൻ എനിക്കത്ര സൗന്ദര്യമോ? വരദയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജിഷിൻ

Advertisment
View this post on Instagram

ഇങ്ങനെ നിർന്നിമേഷയായി നോക്കി നിൽക്കാൻ എനിക്കെന്നാ അത്രക്ക് സൗന്ദര്യമുണ്ടോ? കല്യാണം കഴിഞ്ഞ് ഇത്ര വർഷമായിട്ടും മുഖത്തു നിന്നു കണ്ണെടുക്കാതെ ഇങ്ങനെ നോക്കി നിൽക്കണമെങ്കിൽ.. എന്റെ മുഖത്തു നോക്കിയാൽ മുഖത്തു നിന്നും കയ്യെടുക്കാൻ.. sorry. മുഖത്തു നിന്നും നോട്ടം എടുക്കാൻ കഴിയില്ല എന്ന് പറയുന്നത് ഇതിനാണോ? എന്തോ.. ഇഷ്ടമാണ് എന്നെ പെൺകുട്ടികൾക്ക്. (ഒരൊറ്റ തള്ളാ ).

A post shared by Jishin Mohan (@jishinmohan_s_k) on

"ഇങ്ങനെ നിർന്നിമേഷയായി നോക്കി നിൽക്കാൻ എനിക്കെന്നാ അത്രക്ക് സൗന്ദര്യമുണ്ടോ? കല്യാണം കഴിഞ്ഞ് ഇത്ര വർഷമായിട്ടും മുഖത്തു നിന്നു കണ്ണെടുക്കാതെ ഇങ്ങനെ നോക്കി നിൽക്കണമെങ്കിൽ??? എന്റെ മുഖത്തു നോക്കിയാൽ മുഖത്തു നിന്നും കയ്യെടുക്കാൻ സോറി, മുഖത്തു നിന്നും നോട്ടം എടുക്കാൻ കഴിയില്ല എന്ന് പറയുന്നത് ഇതിനാണോ? എന്തോ.. ഇഷ്ടമാണ് എന്നെ പെൺകുട്ടികൾക്ക്," എന്നാണ് ചിത്രത്തിന് ജിഷിൻ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Read more: നാലു വർഷത്തിനിടെ എന്റെ പേരിനേക്കാളും ആളുകൾ എന്നെ വിളിച്ചത് നിർമ്മലയെന്നാണ്; ‘വാനമ്പാടി’ താരം ഉമാ നായര്‍ അഭിമുഖം

2006 ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ 'സുൽത്താൻ' എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. 2014 മേയ് 25-നാണ് മഴവിൽ മനോരമയിലെ 'അമല' എന്ന സീരിയലിൽ നായികയായി അഭിനയിക്കുമ്പോൾ അതേ സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഹതാരം ജിഷിൻ മോഹനെ വിവാഹം കഴിക്കുന്നത്. ഇവർ ജിയാൻ എന്ന ഒരു മകനുണ്ട്.

Read more: പാമ്പുപിടുത്തം ഹോബിയാക്കിയ നടന്‍; ‘വാനമ്പാടി’ നായകന്റെ വിശേഷങ്ങൾ

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: