/indian-express-malayalam/media/media_files/uploads/2021/07/Malavika-Krishnadas-Indulekha.jpg)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ. എന്നാൽ ലോക്ക്ഡൗണിൽ ചിത്രീകരണത്തിന് നിയന്ത്രണങ്ങൾ വന്നതോടെ മറ്റു സീരിയലുകളെ പോലെ ഇന്ദുലേഖയുടെയും സംപ്രേഷണം നിലച്ചിരുന്നു.
ലോക്ക്ഡൗണിൽ ഇളവുകൾ വരികയും സീരിയൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തിട്ടും ഇന്ദുലേഖ മാത്രം സംപ്രേഷണം പുനരാരംഭിക്കാത്തത് എന്തെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ, പരമ്പര അവസാനിപ്പിച്ചിരിക്കുകയാണ് എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാളവിക.യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം മാളവിക തുറന്നു പറഞ്ഞത്.
"ഇന്ദുലേഖ നിർത്തി, ഇനിയുണ്ടാവില്ല. എന്താണ് നിർത്തിയതിനുള്ള കാരണമെന്നു ചോദിച്ചാൽ കൃത്യമായി എനിക്കും അറിയില്ല. സാങ്കേതികമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ദുലേഖ നിർത്തുന്നത് പ്രേക്ഷകർക്കും സങ്കടകരമായ വാർത്തയാണെന്നറിയാം. രണ്ടു ഷെഡ്യൂളുകൾ മാത്രമായിരുന്നു പ്ലാനിൽ ഉണ്ടായിരുന്നതെങ്കിലും അതും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല," മാളവിക പറയുന്നു.
പരമ്പരയിലെ ഇന്ദുലേഖ, നായകൻ ദേവൻ എന്നീ കഥാപാത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. ദേവേന്ദു എന്നാണ് ആരാധകർ ഈ ജോഡികളെ വിശേഷിപ്പിക്കുന്നത്. എന്തായാലും ദേവേന്ദു ജോഡികളെ ഇനി സ്ക്രീനിൽ കാണാൻ കഴിയില്ലെന്ന വിഷമത്തിലാണ് ഇന്ദുലേഖ ആരാധകർ.
അടുത്തിടെ ഇന്ദുലേഖയിൽ തിലകൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണി മായമ്പിള്ളി മരണപ്പെടുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ചായിരുന്നു മരണം.
Read more: വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും; വീഡിയോയുമായി സൂര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.