Latest News

വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും; വീഡിയോയുമായി സൂര്യ

മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് വീഡിയോയിൽ കാണാനാവുക

Bigg Boss, Soorya Menon, Soorya Menon tamil movie, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. ഇപ്പോഴിതാ, സൂര്യ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് വീഡിയോയിൽ കാണാനാവുക. “വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സൂര്യ കുറിക്കുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചു നടന്ന ബിഗ് ബോസ് ഫിനാലെയിലും സൂര്യ പങ്കെടുത്തിരുന്നു.

Read more: മണികുട്ടനോടൊപ്പം സെൽഫി എടുത്തില്ലേ?, ചോദ്യത്തിനു മറുപടിയുമായി സൂര്യ

അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു.

“അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.”

ബിഗ് ബോസ് പരിപാടിയ്ക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. താനേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിതെന്നാണ് സൂര്യ അന്നു പറഞ്ഞത്. സൂര്യയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Read more: ഐശ്വര്യയെ അനുകരിച്ചു സൂര്യ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 contestant insta video

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com