scorecardresearch

Bigg Boss Malayalam: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ

Bigg Boss Malayalam: ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ഒരാളുടെ പരിഭാവം പറച്ചിൽ കേട്ടാണ്

Bigg Boss Malayalam: ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ഒരാളുടെ പരിഭാവം പറച്ചിൽ കേട്ടാണ്

author-image
Entertainment Desk
New Update
Bigg Boss Malayalam 2 Recap: 'ബിഗ്‌ ബോസ് 2' മുപ്പതു ദിനം കടക്കുമ്പോള്‍

Bigg Boss Malayalam: ബിഗ് ബോസ് ഹൗസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ.രജിത് കുമാര്‍. ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ടെന്ന് രജിത് കുമാര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോഴാണ് തനിക്ക് ടോയ്‌ലറ്റില്‍ നിന്നു വെള്ളം കുടിക്കേണ്ടി വന്നതെന്ന് രജിത് കുമാര്‍ പറഞ്ഞു.

Advertisment

തേയില കഴിഞ്ഞപ്പോഴാണ് ചൂടുവെള്ളം കുടിക്കാം എന്ന തീരുമാനത്തിലേക്ക് രജിത് കുമാര്‍ എത്തിയത്. അങ്ങനെ ചൂടുവെള്ളം കൊണ്ട് അഡ്‌ജസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ച ശേഷമാണ് രജിത് കുമാര്‍ ടോയ്‌ലറ്റ് വെള്ളം കുടിച്ച കാര്യം പങ്കുവച്ചത്. വീണയോടാണ് രജിത് ഇക്കാര്യം പറയുന്നത്.

"സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നാണ് ചൂടുവെള്ളം കുടിച്ചത്. യൂറോപ്പില്‍ പല സ്ഥലങ്ങളിലും ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്ന വെള്ളവും കുടിക്കുന്ന വെള്ളവും കുളിക്കുന്ന വെള്ളവും ഒന്നാണ്. അത് പ്യൂരിഫൈഡ് വെള്ളമാണ്. പക്കാ സാധനമാണ്. ഒരു പ്രശ്‌നവുമില്ല." രജിത് കുമാര്‍ പറഞ്ഞു.

ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ഒരാളുടെ പരിഭാവം പറച്ചിൽ കേട്ടാണ്. ബിഗ് ബോസ് വീട്ടിലെ എല്ലാവരും പുറത്തുകാണുന്നതു പോലെ അല്ല എന്നാണ് രാജിനി ചാണ്ടി പറയുന്നത്. എല്ലാവരും അഭിനയിച്ചു കാണിക്കുന്നവരാണെന്നും തനിക്ക് അതൊന്നും പറ്റില്ലെന്നും രാജിനി ചാണ്ടി പറഞ്ഞു.

Advertisment

Read Also: Bigg Boss Malayalam 2, January 13 Written Live Updates: രജിത് കുമാര്‍ പുറത്തുപോകട്ടെ എന്ന് ആര്യ

ജീവിതത്തിൽ അഭിനയിക്കുന്നവരുടെ കൂടെ തനിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ താൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പോകുമെന്നും രാജിനി ചാണ്ടി പറഞ്ഞു. എന്നാൽ, അങ്ങനെ തോന്നുമ്പോൾ പോകാനൊന്നും പറ്റില്ലെന്ന് അലീന രാജിനി ചാണ്ടിയോട് പറഞ്ഞു. ബിഗ് ബോസിലെ നിയമത്തിൽ അത് പറയുന്നുണ്ടെന്നും അലീന പറഞ്ഞു. എന്നാൽ, അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നാണ് രാജിനി ചാണ്ടി മറുപടി നൽകിയത്.

വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കണമെന്ന് പരീക്കുട്ടിയോട് രജിത് കുമാർ. പരീക്കുട്ടിയെ ഉപദേശിച്ചു സംസാരിക്കുകയായിരുന്നു രജിത് കുമാർ. ഇവിടെയുള്ളവരൊന്നും അത്ര നല്ല ആളുകളല്ല. പറയുന്ന കാര്യമാകില്ല ചിലപ്പോൾ കേൾക്കുന്നത്. അതുകൊണ്ട് നന്നായി ശ്രദ്ധിച്ചുവേണം വാക്കുകൾ ഉപയോഗിക്കാനെന്നും രജിത് കുമാർ ഉപദേശിച്ചു.

Read Also: ക്രിസ്‌തു പ്രതിമ ഇവിടെ വേണ്ട; കർണാടകയിൽ കൂറ്റൻ പ്രതിഷേധവുമായി ഹെെന്ദവ സംഘടനകൾ

രജിത് കുമാറിനോടുള്ള അനിഷ്‌ടം പരസ്യമാക്കി ആര്യ രംഗത്തെത്തി. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകേണ്ട രണ്ടു പേരെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞപ്പോഴാണ് ആര്യ രജിത് കുമാറിന്റെ പേര് പറഞ്ഞത്. രജിത് കുമാറിന്റെ നിലപാടുകൾ ശരിയല്ലെന്ന് ആര്യ പറഞ്ഞു. ക്യാപ്‌റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക് നൽകിയപ്പോൾ ഫിസിക്കലായി ചെയ്യാനുള്ള ടാസ്‌ക് ആണെങ്കിൽ താൻ ഒഴിവാകും, തന്നെ കൊണ്ട് ഫിസിക്കൽ ആയ ടാസ്‌ക് ചെയ്യാൻ പറ്റില്ലെന്ന് രജിത് കുമാർ പറഞ്ഞു. അങ്ങനെ ഫിസിക്കൽ ടാസ്‌ക് ചെയ്യാൻ കഴിയാത്ത ആളെ ബിഗ് ബോസിൽ വേണ്ട എന്നാണ് വ്യക്തിപരമായ താൽപര്യമെന്നും ആര്യ പറഞ്ഞു.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: