ബെംഗളൂരു: കർണാടകയിലെ കനകപുരയിൽ സ്ഥാപിച്ച ക്രിസ്തു പ്രതിമക്കെതിരെ ഹെെന്ദവ സംഘടനകളുടെ പ്രതിഷേധം. ക്രിസ്തു പ്രതിമ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹെെന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ക്രിസ്തു പ്രതിമ നീക്കണമെന്ന ബിജെപി, ആർഎസ്എസ് നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിന്ദു ജാഗരൺ വേദി അടക്കമുള്ള ഹെെന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തിയത്. ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.
Read Also: പൊളിറ്റിക്കല്‍ ഇസ്ലാം അപകടം, ബിജെപിയെ പുകഴ്ത്തി കെസിബിസി വക്താവ്
കനകപുര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ക്രിസ്തു ശിൽപ്പം ഉടൻ നീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കനകപുരയിൽ ഒരു ക്രിസ്തു ശിൽപ്പം ആവശ്യമില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. 114 അടി നീളമുള്ള കൂറ്റൻ പ്രതിമയാണ് കനകപുരയിൽ ക്രിസ്മസ് ദിവസം സ്ഥാപിച്ചത്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.
Read Also: ഭയത്തെ തച്ചുടച്ച ജനാധിപത്യ പ്രക്ഷോഭം
“കനകപുരയിലെ ജനങ്ങൾക്ക് ക്രിസ്തു പ്രതിമയുടെ ആവശ്യം ഇല്ല. കനകപുരയ്ക്ക് വേണ്ടി നിരവധി സംഭാവനകൾ നൽകിയ പേജ്വാർ സ്വാമിയെ പോലുള്ളവരുടെ പ്രതിമ ഞങ്ങളും സ്ഥാപിച്ചിട്ടില്ലല്ലോ? സോണിയ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ ക്രിസ്തു പ്രതിമ സ്ഥാപിച്ചത്.” ആർഎസ്എസ് നേതാവ് പറഞ്ഞു.
Thousands attended “Save Kapali Betta” campaign by @hjvkar in Kanakapura (B’luru). Xtian missionaries are fraudulently claiming hill to build Christ Statue in a place dedicated to Lord Muneshwara. @RSSorg @BJP4Karnataka #Hindu jagruti.. #JaiShriRam pic.twitter.com/cIC7MkSUhK
— Reddy Murali (@ReddyMurali6677) January 13, 2020
അതേസമയം, ക്രെെസ്വരാണ് പ്രതിമ സ്ഥാപിച്ചതെന്നും നിയമവിരുദ്ധമായി ഇതിൽ ഒന്നുമില്ലെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. കനകപുരയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഹെെന്ദവ സംഘടനകൾ മാർച്ച് നടത്തിയതെന്ന് ശിവകുമാർ ആരോപിച്ചു. വർഗീയ ശക്തികളാണ് ഇങ്ങനെയൊരു റാലിക്ക് നേതൃത്വം വഹിച്ചതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook