/indian-express-malayalam/media/media_files/uploads/2023/07/Biju-Sopanam.jpg)
ബിജു സോപാനം
കഴിഞ്ഞ ആറേഴു വർഷത്തിനിടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം ഇത്രമേൽ കവർന്ന മറ്റൊരു താരമുണ്ടാവില്ല. പറഞ്ഞുവരുന്നത് സിനിമാ, സീരിയൽ താരം ബിജു സോപാനത്തെ കുറിച്ചാണ്. അഞ്ചു വർഷത്തിലേറെയായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ബിജു ബാലുവാണ്. പാറമട വീട്ടിലെ ഗൃഹനാഥൻ.
ഏറെ കാലം നാടകരംഗത്തെ സജീവസാന്നിധ്യമായ ബിജുവിന്റെ ജീവിതത്തെ 'ഉപ്പും മുളകി'നു മുൻപും പിൻപും എന്നു തന്നെ രണ്ടായി വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് 'ഉപ്പും മുളകി'ലെ ബാലു.
ബിജു സോപാനത്തിന്റെ ചെറുപ്പകാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/Biju-Sopanam-throwback.jpg)
തിരുവനന്തപുരത്തെ നെയ്യാറ്റിൻകര സ്വദേശിയാണ് ബിജു. 20-ാം വയസ്സിൽ കാവാലം നാരായണപ്പണിക്കരുടെ സോപാനം തിയേറ്റർ ഗ്രൂപ്പിൽ നാടക കലാകാരനായാണ് ബിജു തന്റെ കലാജീവിതം ആരംഭിച്ചത് . ദേശീയ തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. 2005ൽ രാജമാണിക്യം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ബിജു സോപാനം തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്.
2015ൽ ബാക്ക് ബെഞ്ചേഴ്‌സ് എന്ന ടെലിവിഷൻ പരമ്പരയിൽ കോളേജ് പ്രിൻസിപ്പൽ ബെഞ്ചമിൻ ബ്രൂണോ ആയി തിളങ്ങി. ഈ പരിപാടി കണ്ടിട്ടാണ് ഉപ്പും മുളകിലേക്ക് വിളി വരുന്നത്.
സൈറ ബാനു, കുട്ടൻപിള്ളയുടെ ശിവരാത്രി, തട്ടുംപുറത്ത് അച്യുതൻ, പതിനെട്ടാം പടി, ലവ് ആക്ഷൻ ഡ്രാമ, ഗൗതമന്റെ രഥം, ജിബൂട്ടി, പ്രിയൻ ഓട്ടത്തിലാണ്, ഉപചാരപൂർവം ഗുണ്ട ജയൻ, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ലൈക്ക, മധുര മനോഹര മോഹം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.