/indian-express-malayalam/media/media_files/uploads/2021/04/Sreeram-maneesha.jpg)
സോഷ്യൽ മീഡിയയിൽ തരംഗം തീർത്തുകൊണ്ടിരിക്കുന്ന തമിഴ് റാപ്പ് സോങ്ങാണ് എൻജോയ് എൻചാമി. നാലാഴ്ച കൊണ്ട് 9 കോടിയില്‍ അധികം വ്യൂവേഴ്സ് ആണ് ഈ ഗാനം യൂട്യൂബിൽ കണ്ടിരിക്കുന്നത്. ട്രെൻഡിംഗ് ആയിമാറിയ ഈ റാപ്പ് സോങ് തമിഴ് നാട്ടിലെ കര്‍ഷകരുടെ ജീവിതവും സംസ്കാരവുമൊക്കെയാണ് പറയുന്നത്.
Read more: എൻജോയ് എൻചാമിക്കൊപ്പം ചുവടുവച്ച് കല്യാണപ്പെണ്ണ്; വീഡിയോ വൈറൽ
പ്രശസ്തരും അല്ലാത്തവരുമായി നിരവധിയേറെ പേരാണ് ഈ ട്രെൻഡിംഗ് ഗാനത്തിനൊപ്പം ചുവടുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീറാം രാമചന്ദ്രറും മനീഷ മഹേഷുമാണ് എൻജോയ് എൻചാമി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായ 'കസ്തൂരിമാൻ'ഫെയിമാണ് ശ്രീറാം. സീരിയലിൽ ജീവ എന്ന കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്.
അതേ സമയം, 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയാണ് മനീഷയെ ശ്രദ്ധേയയാക്കിയത്. 'കൺമണി' എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിക്കുന്നത്. മനീഷയുടെ ആദ്യ ടെലിവിഷൻ പരമ്പരയാണ് പാടാത്ത പൈങ്കിളി. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് മനീഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.