സോഷ്യൽ മീഡിയയിൽ തരംഗം തീർത്തുകൊണ്ടിരിക്കുന്ന തമിഴ് റാപ്പ് സോങ്ങാണ് എൻജോയ് എൻചാമി. നാലാഴ്ച കൊണ്ട് 9 കോടിയില്‍ അധികം വ്യൂവേഴ്സ് ആണ് ഈ ഗാനം യൂട്യൂബിൽ കണ്ടിരിക്കുന്നത്. ട്രെൻഡിങ്ങായി മാറിയ ഈ റാപ്പ് ഗാനം തമിഴ്നാട്ടിലെ കര്‍ഷകരുടെ ജീവിതവും സംസ്കാരവുമൊക്കെയാണ് പറയുന്നത്.

Read more: അല്ലു അങ്കിളിന് വൃദ്ധിക്കുട്ടിയുടെ വക സ്പെഷൽ പിറന്നാൾ ആശംസ; വീഡിയോ

പ്രശസ്തരും അല്ലാത്തവരുമായി നിരവധിയേറെ പേരാണ് ഈ ട്രെൻഡിങ് ഗാനത്തിനൊപ്പം ചുവടുവച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വിവാഹവേഷത്തിൽ എൻജോയ് എൻചാമിക്കൊപ്പം ചുവടുവയ്ക്കുകയാണ് ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണി.

ഇന്നലെ ആയിരുന്നു ഉത്തരയുടെ വിവാഹം. ബിസിനസുകാരനായ നിതേഷ് നായരാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംയുക്ത വർമ്മയും വിവാഹത്തിനെത്തിയിരുന്നു. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Read more: ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook