scorecardresearch

ഞാൻ യെസ് പറഞ്ഞു; പ്രണയം വെളിപ്പെടുത്തി ദിയ

കൂട്ടുകാരൻ അശ്വിനുമായി ദിയ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളുകളായി ഉയരുന്നുണ്ട്. അതിനിടയിലാണ് ദിയയുടെ വെളിപ്പെടുത്തൽ

കൂട്ടുകാരൻ അശ്വിനുമായി ദിയ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളുകളായി ഉയരുന്നുണ്ട്. അതിനിടയിലാണ് ദിയയുടെ വെളിപ്പെടുത്തൽ

author-image
Television Desk
New Update
Diya Krishna Boy friend

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.  

Advertisment

കൂട്ടുകാരൻ അശ്വിനുമായി രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു എന്ന രീതിയിൽ ദിയയെ കുറിച്ച് അടുത്തകാലത്ത് ഗോസിപ്പുകൾ ഉയർന്നിരുന്നു. പിന്നാലെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി കൊണ്ട് ദിയ തന്നെ രംഗത്തെത്തി.

ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. "ഞാൻ യെസ് പറഞ്ഞു," എന്നാണ് ചിത്രത്തിനു ദിയ നൽകിയ അടിക്കുറിപ്പ്. ആരുടെ കൈകളിലാണ് താൻ പിടിച്ചിരിക്കുന്നതെന്നോ ആരുമായാണ് താൻ‌ പ്രണയത്തിലായതെന്നോ ദിയ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുതിയ പോസ്റ്റിലൂടെ അശ്വിനുമായുള്ള പ്രണയം സ്ഥിരീകരിക്കുകയാണ് ദിയ എന്നാണ് ആരാധകർ വിലയിരുത്തുന്നത്. 

Advertisment

ദിയയ്ക്കും അശ്വിനും ആശംസകൾ നേരുകയാണ് ആരാധകർ ചിത്രത്തിനു താഴെ. 

"ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ  വീഡിയോ എടുത്ത് പത്തു വീഡിയോ എങ്കിലുമാക്കി യൂട്യൂബില്‍ ഇടില്ലേ? നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളതാണ്. ഒരിക്കലും രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല.  ഭയങ്കര ആഡംബരത്തോടെയായിരിക്കും ഞാൻ എൻഗേജ്മെന്റ് നടത്തുക. എന്നെ ആരെങ്കിലും പ്രൊപ്പോസ് ചെയ്താൽ പോലും നിങ്ങളെ അറിയിക്കില്ലേ.  രഹസ്യമാക്കി വെക്കില്ല, സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊര്‍ജ്ജവുമില്ല," എന്നാണ് മുൻപ് വിവാഹ ഗോസിപ്പുകളോട് പ്രതികരിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയിൽ ദിയ പറഞ്ഞത്. 

പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങൾ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകർച്ചകളെ കുറിച്ചുമെല്ലാം വളരെ സത്യസന്ധമായി തന്നെ ദിയ സംസാരിക്കാറുണ്ട്. 

Read More

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: