scorecardresearch

ഒന്നായിട്ട് 16 വർഷം; ജീവിതത്തിലെ മനോഹര നിമിഷം പങ്കുവച്ച് ദേവി ചന്ദന

ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്

ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Devi chandana, ദേവി ചന്ദന, kishore varma, കിഷോർ വർമ്മ, wedding anniversary, ie malayalam, ഐഇ മലയാളം

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നർത്തകി കൂടിയാണ്. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.

Read More: കുടുംബ വിളക്ക് സീരിയൽ താരം ശ്വേത അമ്മയായി

Advertisment

ഇന്നലെ ദേവി ചന്ദനയുടേയും ഗായകൻ കിഷോറിന്റേയും 16-ാം വിവാഹ വാർഷികമായിരുന്നു. മനോഹരമയൊരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദേവി ചന്ദന ഈ സന്തോഷ വിവരം ആരാധകരുമായി പങ്കിട്ടത്. '' ഒരുമിച്ച് 16 വർഷം പൂർത്തിയാക്കി. എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുന്തോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവാഹ വാർഷികാശംസകൾ,'' കിഷോറിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദേവി ചന്ദന കുറിച്ചു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ സീരിയലിലാണ് ദേവി ചന്ദന ഇപ്പോൾ അഭിനയിക്കുന്നത്. വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ദേവി ചന്ദന അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ദേവിയുടെ വസന്ത മല്ലിക എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം ഇപ്പോൾ സീരിയലിൽ സജീവമായിരിക്കുന്നത്.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: