മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടി മുന്നേറുന്ന സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സീരിയൽ റേറ്റിങ്ങിലും വളരെയേറെ മുന്നിലാണ്. പരമ്പരയിൽ മീര വാസുദേവനാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..
സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് വേദിക. അന്യഭാഷ നടിയായ ശ്വേത വെങ്കട്ടാണ് ആദ്യം വേദികയുടെ വേഷത്തിലെത്തിയത്. എന്നാൽ ലോക്ക്ഡൗണിനുശേഷം ശ്വേത പരമ്പരയിൽനിന്നും പിന്മാറി. സീരിയലിൽനിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവച്ചിരുന്നു.
Read More: ഭർത്താക്കന്മാർക്കൊപ്പം ശ്രുതിലക്ഷ്മിയും ശ്രീലയയും വേദിയിൽ; വീഡിയോ
താൻ അമ്മയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്വേത. ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ചാണ് തനിക്ക് ആൺകുഞ്ഞ് ജനിച്ച വിവരം ശ്വേത അറിയിച്ചത്. നിരവധി പേർ ശ്വേതയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
View this post on Instagram
അമ്മയാകാൻ താൻ ഒരുങ്ങുന്നുവെന്ന സന്തോഷവും ആറാം മാസത്തിലെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും താരം ഷെയർ ചെയ്തിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram
ശ്രീകാന്ത് ശ്രീനിവാസൻ ആണ് ശ്വേതയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ചെന്നൈ സ്വദേശിനിയായ ശ്വേത തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമാണ്.