scorecardresearch

Chakkappazham: ആശയ്ക്ക് എന്തൊരു മാറ്റമെന്ന് ആരാധകർ; സ്റ്റൈലിഷ് ചിത്രങ്ങളുമായി അശ്വതി

Chakkappazham: മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റവുമായാണ് അശ്വതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

Chakkappazham: മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റവുമായാണ് അശ്വതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

author-image
Entertainment Desk
New Update
Aswathy Sreeekanth, chakkappazham serial, chakkappazham latest episode,Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Chakkappazham, arjun somasekhar, അർജുൻ സോമശേഖർ, Chakkappazham latest episode, Chakkappazham latest episode aswathy sreekanth, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Indian express malayalam, IE malayalam

മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. അടുത്തിടെ അഭിനയത്തിലും അശ്വതി അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 'ചക്കപ്പഴ'ത്തിൽ ആശയെന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Advertisment

Read more: Chakkappazham Serial: ചക്കപ്പഴത്തിൽ നിന്നും അർജുൻ പിന്മാറി; ശിവൻ അളിയൻ പോവല്ലേയെന്ന് ആരാധകർ

ഇപ്പോഴിതാ, അശ്വതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റവുമായാണ് അശ്വതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Advertisment

#Artist : Aswathy Sreekanthh

Outfit and Styling : @Anjali vinod

Photography : Seny P Arukattu

MUA @sangeeth...

Posted by Seny P Arukattu on Wednesday, December 23, 2020

ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിലെ രസക്കകാഴ്ചകളും വിശേഷങ്ങളുമെല്ലാം അശ്വതി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. "ആനയെ എങ്ങനെ ഫ്രിഡ്‌ജിലാക്കാം ചോദ്യത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ആശയെ എങ്ങനെ അലമാരയിലാക്കാം," എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമുള്ള ഒരു വീഡിയോയും അശ്വതി അടുത്തിടെ പങ്കുവച്ചിരുന്നു.

കഴിഞ്ഞ എപ്പിസോഡിൽ ഒന്നിൽ മാജിക് കാണിക്കാനായി അലമാരയ്ക്ക് അകത്ത് കയറി അശ്വതിയുടെ കഥാപാത്രം അലമാരയ്ക്ക് അകത്തു പെട്ടുപോവുന്ന സീൻ ഉണ്ടായിരുന്നു. അതിനു പിന്നിലെ ഷൂട്ടിംഗ് കാഴ്ചകളാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

Chakkappazham Flowers TV Latest Episode

കുടുംബത്തിലെ മരുമകളും നായികയുമാണ് അശ്വതിയുടെ കഥാപാത്രമായ ആശ. ആശയുടെ ഭർത്താവ് ഉത്തമനായി എത്തുന്നത് എസ് പി ശ്രീകുമാർ ആണ്. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ എന്ന കഥാപാത്രം. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുനും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more: കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ലെന്ന് വാശിയുള്ള പെൺകുട്ടി, അവളിപ്പോ എവിടെയാണാവോ? കലാലയ ഓർമ പങ്കുവച്ച് അശ്വതി

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: