ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ ‘കോമഡി സൂപ്പർ നെറ്റാ’ണ് അശ്വതിയെ ഏറെ പ്രശസ്തയാക്കിയത്. ഷോയിലെത്തിയ താരങ്ങളെ അശ്വതി റൗണ്ട് എന്നു പേരിട്ട കുസൃതി ചോദ്യങ്ങളിലൂടെ ഉത്തരംമുട്ടിച്ച അവതാരക മിനിസ്ക്രീൻ പ്രേക്ഷകർക്ക് അവരുടെ വീട്ടിലെ കുട്ടിയെ പോലൊരു സാന്നിധ്യമാണ്. ടെലിവിഷൻ പ്രോഗ്രാമുകൾക്ക് പുറമെ, സ്റ്റേജ് ഷോകളിലും തിളങ്ങുന്ന താരമാണ് അശ്വതി.
Also Read: KGF Chapter 2: യാഷിന്റെ പിറന്നാൾ ദിനത്തിൽ കെജിഎഫ് ടീമിന്റെ സമ്മാനം
കോളേജ് കാലത്തെ കൗതുകമുണർത്തുന്ന ഒരു ഫോട്ടോ പങ്കു വയ്ക്കുകയാണ് അശ്വതി ഇപ്പോൾ. “കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജിൽ …അവളൊക്കെ ഇപ്പൊ എവിടാണാവോ,” എന്ന ക്യാപ്ഷനോടെയാണ് തന്റെ കൂട്ടുകാർക്കൊപ്പമുള്ള ചിത്രം അശ്വതി പങ്കുവച്ചിരിക്കുന്നത്. അശ്വതി അൽഫോൺസാ കോളേജിൽ ബിഎ ലിറ്ററേച്ചർ വിദ്യാർത്ഥിയായിരുന്ന കാലത്തെ ചിത്രമാണ് ഇത്.
Also Read: അന്നേ മസിലു വിട്ടൊരു കളിയില്ല; പഴയകാല ഫോട്ടോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മുൻപ്, നടനും അവതാരകനുമായി മിഥുൻ രമേഷിനൊപ്പമുള്ള ഒരു പഴയകാല ഓർമചിത്രവും അശ്വതി പങ്കുവച്ചിരുന്നു. മിഥുനെ പാലാ അൽഫോൻസാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാൻ ലൊക്കേഷനിലെത്തിയപ്പോഴുള്ള ചിത്രമായിരുന്നു അത്. കോളേജ് യൂണിയൻ മെമ്പറായ അശ്വതിയ്കക്ക് ഒപ്പം കൂട്ടുകാരികളുമുണ്ട്. “ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് ! (പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്),” എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ സുധീഷിനെയും ചിത്രത്തിൽ കാണാം.
Read more: ലോകം വളരെ ചെറുതാണ്, മിഥുൻ: ഓർമച്ചിത്രം പങ്കുവച്ച് അശ്വതി