/indian-express-malayalam/media/media_files/uploads/2022/12/Amal.png)
വൃശ്ചിക മാസത്തിന്റെ അവസാന നാളുകളിൽ അയ്യനെ കണ്ട് വണങ്ങാനെത്തിയതാണ് പ്രിയ താരം അമൽ രാജ് ദേവ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അമൽ തന്റെ മക്കൾക്കൊപ്പമാണ് ഇക്കുറി മല കയറിയത്. നാലു വർഷങ്ങൾക്കു ശേഷമുള്ള ശബരിമല യാത്ര ശാന്തത നിറഞ്ഞതാണെന്നും അമൽ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. മക്കൾക്കൊപ്പം സന്നിധാനത്തെത്തിയ ചിത്രങ്ങളും ഇരുമുടിക്കെട്ട് നിറയ്ക്കുന്ന ദൃശ്യങ്ങളും കുറിപ്പിനൊപ്പം അമൽ പങ്കുവച്ചിട്ടുണ്ട്.
"കുട്ടിക്കാലം തൊട്ടേ ഉള്ള ശീലമായിരുന്നു.അന്നൊക്കെ അഛനോടും ചേട്ടനോടും ഒക്കെയാണ് പതിവായി പോവുക.ആദ്യ മലയാത്ര മഞ്ഞിലലിയാതെ ഇപ്പോഴും മനസ്സിലുണ്ട്. പിന്നെ മറ്റ് പലരോടും ഒറ്റയ്ക്കും.യാത്ര തുടർന്നുകൊണ്ടേയിരുന്നു…ഇപ്പൊ ദേ നാല് വർഷത്തിന് ശേഷം വീണ്ടും …ഇക്കുറി മക്കളേയും കൂട്ടിന് കൂട്ടി. ഞാനവർക്കാണോ അവരെനിക്കാണോ കൂട്ട് എന്ന തർക്കം ഇപ്പോഴും തുടരുന്നു എന്തായാലും സംഗതി വല്യ ബുദ്ധിമുട്ടില്ലാതെ എല്ലാം ഭംഗിയായി കലാശിച്ചു."
"പോയി വന്നിട്ട് രണ്ടീസായെങ്കിലും പടം കിട്ടാണ്ട് എഴുത്ത് സാധിക്കില്ലല്ലോ …എല്ലാത്തിനും സഹായ സാഹചര്യമൊരുക്കിയത് സഹപാഠിയും സന്നിധാന സോപാന ഉദ്യോഗസ്ഥനുമായ പത്മകുമാറും.പിന്നെ എന്റെ ചേട്ടനും…സത്യത്തിൽ ഇങ്ങനെയൊരു ചേട്ടനുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും ആശ്വാസവും. എന്റെയും കുടുംബത്തിന്റേയും കാര്യത്തിൽ ഇത്രയേറെ കരുതലുള്ള …സ്നേഹമുള്ള ….സന്മനസ്സുള്ള …. ഒരാളുണ്ടാവുക എന്നത് ഈ കാലത്ത് വലിയ കാര്യം തന്നെയാണേ …..ഇത്രയും വർഷത്തെ മലയാത്രയ്ക്കിടയിൽ ഒരു പക്ഷെ ഇക്കുറിയാവാം ഏറ്റവും സ്വസ്ഥതയോടെയുള്ള ഒരു യാത്ര!" അമൽ കുറിച്ചു.
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന സീരിയലിലൂടെയാണ് അമൽ ശ്രദ്ധ നേടുന്നത്. സീരിയലിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെയാണ് അമൽ അവതരിപ്പിക്കുന്നത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, ശ്രുതി രജനീകാന്ത്,റാഫി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.