scorecardresearch

ആളെ മനസ്സിലായോ?; പഴയകാല ചിത്രവുമായി താരം

"ഇതിപ്പോ ചിരിക്കുകയാണോ കരയുകയാണോ?" എന്നാണ് ചക്കപ്പഴം താരം ശ്രുതി രജനികാന്തിന്റെ കമന്റ്

"ഇതിപ്പോ ചിരിക്കുകയാണോ കരയുകയാണോ?" എന്നാണ് ചക്കപ്പഴം താരം ശ്രുതി രജനികാന്തിന്റെ കമന്റ്

author-image
Television Desk
New Update
chakkappazham actor, Amal Rajdev, ചക്കപ്പഴം, അമൽ രാജ്ദേവ്, Amal Rajdev photo

'ചക്കപ്പഴം' സീരിയലിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് അമൽ രാജ് ദേവ്. മിനി സ്ക്രീൻ പരമ്പരകളിലും സിനിമകളിലും നാടകത്തിലുമൊക്കെ മുൻപും അഭിനയിച്ചിട്ടുണ്ടെങ്കിലും 'ചക്കപ്പഴം' സീരിയലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ അമൽ രാജ് ദേവിനെ സുപരിചിതയാക്കിയത്.

Advertisment

ഇപ്പോഴിതാ, തന്റെ പഴയകാലചിത്രം പങ്കുവച്ചിരിക്കുകയാണ് അമൽ രാജ് ദേവ്. മീശയും മുടിയും താടിയും വടിച്ച് വളരെ വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ഒരു അമലിനെയാണ് ചിത്രത്തിൽ കാണാനാവുക. "ഇങ്ങനേയും ഒരാളുണ്ടായിരുന്നേ. ഓർമ്മകളിൽ ഒരു മുഖം," എന്ന ക്യാപ്ഷനോടെയാണ് അമൽ രാജ് ദേവ് ചിത്രം ഷെയർ ചെയ്തത്. "ഇതിപ്പോ ചിരിക്കുകയാണോ കരയുകയാണോ?" എന്നാണ് ചക്കപ്പഴം താരം ശ്രുതി രജനികാന്തിന്റെ കമന്റ്.

അടുത്തിടെ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്കി'ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അമൽ രാജ് ദേവ് അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ അലിയുടെ സന്തത സഹചാരിയായ ഹമീദ് എന്ന കഥാപാത്രത്തെയാണ് അമൽ രാജ് ദേവ് അവതരിപ്പിക്കുന്നത്. ആദ്യാവസാനം സിനിമയിൽ നിറയുന്ന അമൽ രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

publive-image
ദിനേഷ് പ്രഭാകർ, വിനയ് ഫോർട്ട്, ഫഹദ് എന്നിവർക്ക് ഒപ്പം അമൽ രാജ് ദേവ്
Advertisment
publive-image
സംവിധായകൻ മഹേഷ് നാരായണനൊപ്പം അമൽ രാജ് ദേവ്

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ അമൽ രാജ് ദേവ്, സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ ദിവ്യ ലക്ഷ്മിയാണ് അമലിന്റെ ഭാര്യ. ഇരുവരും ഒന്നിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രേമലേഖനത്തിന്റെ നാടകഭാഷ്യം ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.

Read more: മാലിക്കിന്റെ അപരൻ, ഫഹദിന്റെയും; വൈറലായി ചിത്രം

Chakkappazham Sitcom Flowers Tv Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: