scorecardresearch

മാലിക്കിന്റെ അപരൻ, ഫഹദിന്റെയും; വൈറലായി ചിത്രം

ഫഹദിന്റെ ‘മാലിക്’ ലുക്കിൽ ഒരപരൻ

Fahad fazil, Malik look, Fahad Fazil malik look, Fahad fazil doppleganger, Fahad fazil lookalike doppelganger, ഫഹദ് അപരൻ, tiktok star Akkii Backer

സിനിമ താരങ്ങളോട് രൂപഭാവങ്ങളിൽ അപാരസാദൃശ്യമുള്ള അപരന്മാർ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നടൻ ഫഹദ് ഫാസിലിനോട് ഏറെ രൂപ സാദൃശ്യമുള്ള അക്കി ബക്കർ മുൻപും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിട്ടുള്ള വ്യക്തിയാണ്. ഫഹദിന്റെ കഥാപാത്രങ്ങളെ ടിക്ടോക് വീഡിയോകളിൽ അവതരിപ്പിച്ചാണ് അക്കി ബക്കർ സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാറായത്.

ഇപ്പോഴിതാ, ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാലിക്കി’ലെ ഫഹദിന്റെ ലുക്കിനെ പുനരാവിഷ്കരിക്കുകയാണ് അക്കി ബക്കർ. ചിത്രം സിനിമാഗ്രൂപ്പുകളിലും ശ്രദ്ധ നേടി കഴിഞ്ഞു.

കൊടുങ്ങല്ലൂർ സ്വദേശിയായ അക്കി ബക്കർ മസ്കറ്റിൽ ജോലി ചെയ്യുകയാണ്.

Read more: ഇത് റഹ്മാനല്ലേ? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു അപരൻ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Fahad fazil lookalike doppelganger tiktok star akkii backer malik look viral photo