scorecardresearch

മകൾക്ക് പേരിട്ട് അശ്വതിയും ശ്രീകാന്തും; നൂലുകെട്ട് ചിത്രങ്ങൾ

ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുവെന്നാണ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.

ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുവെന്നാണ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
aswathy sreekanth, actress, ie malayalam

അടുത്തിടെയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മൂത്ത മകൾ പത്മയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തിയതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി അശ്വതി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അശ്വതി.

Advertisment
Advertisment

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് പേരിട്ടത്. കമല ശ്രീകാന്ത് എന്നാണ് മകളുടെ പേര്. ഞങ്ങളുടെ കുഞ്ഞു രാജകുമാരി കമല ശ്രീകാന്തിനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുവെന്നാണ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.

കുഞ്ഞ് ജനിച്ചതുമുതലുളള വിശേഷങ്ങൾ അശ്വതി ആരാധകർക്കായി പങ്കു വയ്ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് അശ്വതി. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.

Read More: കുഞ്ഞനുജത്തിയെ വീട്ടിലേക്ക് വരവേറ്റ് പത്മ; സന്തോഷം പങ്കു വച്ച് അശ്വതി ശ്രീകാന്ത്

Serial Artist Aswathy Sreekanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: