Latest News

കുഞ്ഞനുജത്തിയെ വീട്ടിലേക്ക് വരവേറ്റ് പത്മ; സന്തോഷം പങ്കു വച്ച് അശ്വതി ശ്രീകാന്ത്

കുഞ്ഞനുജത്തി വീട്ടിലേക്ക് എത്തിയപ്പോൾ ഏറെ സന്തോഷിച്ചത് ചേച്ചിപ്പെണ്ണ് പത്മയായിരുന്നു

aswathy sreekanth, actress, ie malayalam

ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത്. ഏതാനും ദിവസം മുൻപാണ് തനിക്ക് രണ്ടാമതും കുഞ്ഞ് പിറന്ന വിവരം അശ്വതി സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കുഞ്ഞ് ജനിച്ചതുമുതലുളള വിശേഷങ്ങൾ അശ്വതി ആരാധകർക്കായി പങ്കു വയ്ക്കുന്നുണ്ട്. മകൾക്കൊപ്പം വീട്ടിലേക്ക് എത്തിയതിന്റെ പുതിയ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരിക്കുകയാണ് അശ്വതി.

കുഞ്ഞനുജത്തി വീട്ടിലേക്ക് എത്തിയപ്പോൾ ഏറെ സന്തോഷിച്ചത് ചേച്ചിപ്പെണ്ണ് പത്മയായിരുന്നു. ബൊക്കെ നല്‍കിയാണ് പത്മ അച്ഛനയേും അമ്മയേയും കുഞ്ഞനിയത്തിയേയും സ്വീകരിച്ചത്. കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോൾ മുതൽ കാണാനുള്ള ആഗ്രഹം അറിയിച്ച് വന്ന എണ്ണമില്ലാത്ത മെസ്സേജുകളും കമന്റുകളും കാരണമാണ് ഈ സന്തോഷവും നിങ്ങളുമായി പങ്കുവയ്ക്കുന്നതെന്നാണ് വീഡിയോയ്ക്കൊപ്പം അശ്വതി എഴുതിയിരിക്കുന്നത്.

കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് അശ്വതി. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

Read More: കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkapazham fame actress aswathy sreekanth shares new video

Next Story
മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; സമ്മതിച്ച് മൃദുലയുംmridula vijay, yuva krishna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express