/indian-express-malayalam/media/media_files/uploads/2023/03/Bigg-Boss-Malayalam-season-5-cross-word-fi.jpg)
പദപ്രശ്നം പൂരിപ്പിക്കൂ, റിയൽ ബോസാകൂ
Bigg Boss Malayalam Season 5: ഏറെ മാസങ്ങളായി ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ സീസണിലെ മത്സരാർത്ഥികളെ പരിചയപ്പെടാനും ഷോ ആരംഭിക്കാനും ഇനി ഏതാനും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാവും. ഇന്ന് രാത്രി ഏഴു മണിയ്ക്കാണ് ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.
ചില സൂചനകളിലൂടെ ഈ സീസണിലെ ഏതാനും മത്സരാർത്ഥികളുടെ പേരുകൾ ചാനൽ തന്നെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ തുടങ്ങിയവർ ഷോയിലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ പുറത്തുവിട്ട പോസ്റ്ററിൽ സൂചനയുണ്ടായിരുന്നു. ഇപ്പോഴിതാ, പ്രേക്ഷകർക്ക് മത്സരാർത്ഥികളെ കണ്ടെത്താനായി ഒരു പദപ്രശ്നം തന്നെ നൽകിയിരിക്കുകയാണ് മോഹൻലാലും ബിഗ് ബോസ് ടീമും.
/indian-express-malayalam/media/media_files/uploads/2023/03/Bigg-Boss-Malayalam-season-5-cross-word.jpg)
കടലിലെ അംശുധരൻ/ ഗ്ലാമർ ക്വീൻ/ സുഖമോ ദേവി, ചാല ഡെയ്ഞ്ചറസ്!/ സ്വാധീനിക്കാൻ സാധിക്കുന്ന കണ്ടന്റ് കിംഗ്/ നല്ല സമയം തെളിഞ്ഞു/ നടനം + നൃത്തം + നെരുപ്പ്/ ഇളയവനെന്ന് കരുതി മുട്ടാൻ നിക്കേണ്ട, അടി വാങ്ങും/ റോമിയോയുടെ സ്വന്തം ജൂലിയറ്റ്/ ശോഭിക്കുന്ന സംരംഭക/ അക്കരെ നിന്നൊരു സീത, മനസ്സിലായോ?/ ആണിന്റെ ലുക്കുള്ള അഭിനേത്രി/ ഡാൻസ് ചെയ്ത് വാർത്തകൾ വായിക്കുന്ന മോഡൽ/ സകല കലാവല്ലഭൻ സെൻസുള്ളവൻ/ ശബ്ദമാണ് സാറേ ഇവരുടെ മെയിൻ/ ജില്ലംപടപട കൊട്ടും ചെണ്ട/ ട്രിപ്പിംഗാണ്, വൈബാണ്, കൂടെ മോട്ടിവേഷനും/ മിസ്റ്റർ പോഞ്ഞിക്കരയിലും ഒരു കലാഹൃദയമുണ്ട് എന്നിങ്ങനെ പോവുന്നു പദപ്രശ്നത്തിലെ ചോദ്യങ്ങൾ. 17 മത്സരാർത്ഥികളാണ് ഈ സീസണിലുള്ളത് എന്ന സൂചനയാണ് പദപ്രശ്നവും നൽകുന്നത്.
വുഷു ചാമ്പ്യൻ അനിയൻ മിഥുൻ, വ്ളോഗറായ ജുനൈസ് വിപി, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, സംവിധായകൻ അഖിൽ മാരാർ, സംരംഭക ശോഭ വിശ്വനാഥ്, നടന്മാരായ ഷിജു എ ആർ, സാഗർ സൂര്യ എന്നിവരൊക്കെ ഈ ലിസ്റ്റിലുണ്ട്. പദപ്രശ്നം പൂരിപ്പിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയയും ബിഗ് ബോസ് ആരാധകരും. തങ്ങൾ കണ്ടെത്തിയ മത്സരാർത്ഥികൾ തന്നെയാണോ ഈ സീസണിൽ മത്സരിക്കാൻ എത്തുന്നത് എന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us