Bigg Boss Malayalam Season 5: ബിഗ് ബോസ് സീസൺ അഞ്ചിന് തുടക്കമാവാൻ ഇനി ഒരുനാൾ മാത്രം ബാക്കി. മാർച്ച് 26ന് ഏഴു മണിയ്ക്കാണ് ഷോയുടെ ഗ്രാൻഡ് ഓപ്പണിംഗ്. സംവിധായകരായ അഖിൽ മാരാർ, ഒമർ ലുലു, നടന്മാരായ ഷിജു എആർ, സാഗർ സൂര്യ, നടി മനീഷ, സോഷ്യൽ മീഡിയ താരം അമല ഷാജി, വുഷു ചാമ്പ്യൻ അനിയൻ മിഥുൻ തുടങ്ങിയ മത്സരാർത്ഥികൾ ഈ സീസണിലുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്ന ഈ പേരുകൾ തന്നെയാണോ മത്സരാർത്ഥികളായി എത്തുന്നതെന്ന് അറിയാൻ രണ്ടു ദിവസംകൂടി കാത്തിരുന്നേ മതിയാവൂ.
പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഒരു കോമണർ കൂടി ഇത്തവണ ഷോയിലുണ്ടാവുമെന്ന് ബിഗ് ബോസ് അവതാരകനായ മോഹൻലാലും വ്യക്തമാക്കിയിരുന്നു. ഷോയുടെ ടൈറ്റിൽ സ്പോൺസറായ എയര്‍ടെല്‍ മുഖേനയാണ് പൊതുജനങ്ങളിൽ നിന്നും കോമണറെ തിരഞ്ഞെടുത്തിരിക്കുന്നത്. ആ കോമൺ ഇടുക്കി സ്വദേശിയാണെന്ന് പുറത്തുവരുന്ന വിവരം. മേജർ രവിയുടെ എൻ എ പിടിയിലെ സ്റ്റുഡന്റായിരുന്നു ഇടുക്കിക്കാരിയ്ക്കാണ് ഇത്തവണ ബിഗ് ബോസിലേക്ക് അവസരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ബാങ്ക് ഉദ്യോഗസ്ഥയായ ഈ പെൺകുട്ടി മികച്ചൊരു അത്ലറ്റ് കൂടിയാണ്.
ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായി എത്തിയ ശാലിനി നായരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മുംബൈയിൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന് സെറ്റൊരുങ്ങിയിരിക്കുന്നത്. ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാവും ഇത്തവണത്തെ സീസൺ എന്നാണ് സൂചന. ഒ എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ടുള്ള ഏറ്റവും ശക്തമായ വാക്ക് ഒറിജിനാലിറ്റി എന്നതാണ്. നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ പ്രൊമോ ആരംഭിക്കുന്നത്.
ഒറിജിനൽ ആളുകളാണ് വിപ്ലവം സൃഷ്ടിക്കുന്നതും ലോകത്തെ മാറ്റി മറിക്കുന്നതും, ഒറിജിനൽ ആളുകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ ആകില്ല, ഒറിജിനൽ ടാലെന്റ്റ് അൺസ്റ്റോപ്പബിൾ ആണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് വീഡിയോയിൽ മോഹൻലാൽ നൽകുന്നത്.
‘ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും’ എന്ന സീസണിന്റെ ടാഗ് ലൈനും പ്രമോയിലൂടെ മോഹൻലാൽ പരിചയപ്പെടുത്തുന്നു.