/indian-express-malayalam/media/media_files/uploads/2023/06/Shobha-Akhil-Marar.jpg)
ബിഗ് ബോസ് മത്സരാർത്ഥികളായ ശോഭ വിശ്വനാഥും അഖിൽ മാരാറും
Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്നാണ് പ്രേക്ഷകർക്കിടയിൽ അഖിൽ മാരാരും ശോഭ വിശ്വനാഥും അറിയപ്പെടുന്നത്. വഴക്കടിച്ചും വിമർശനങ്ങൾ ഉന്നയിച്ചുമൊക്കെ നിരവധി തവണ പരസ്പരം കൊമ്പുകോർത്തിട്ടുള്ള മത്സരാർത്ഥികൾ കൂടിയാണ് ഇവർ. മിഥുൻ, ഷിജു, ഷോയിൽ നിന്ന് എവിക്റ്റായി പോയ വിഷ്ണു എന്നിവർ അടങ്ങിയ ബോയ്സ് ടീമിനൊപ്പമാണ് അഖിൽ കൂടുതലും സൗഹൃദം പങ്കിടുന്നത്. എന്നാൽ, കിട്ടുന്ന അവസരങ്ങളിലൊക്കെ ശോഭയെ ഇറിറ്റേറ്റ് ചെയ്യാൻ അഖിൽ ശ്രമിക്കാറുണ്ട്.
അഖിൽ തമാശയായി ചെയ്യുന്ന കാര്യങ്ങളെ പോലും സീരിയസായി ഏറ്റെടുത്ത് പ്രതികരിക്കുന്ന ഒരാളാണ് ശോഭ. ഉരുളയ്ക്ക് ഉപ്പേരി മറുപടികളുമായി ശോഭയും വിട്ടുകൊടുക്കാറില്ല. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കാണെങ്കിലും കൗണ്ടറുകളും തമാശകളുമൊക്കെയായി ഈ കോമ്പോ പലപ്പോഴും സ്ക്രീൻ സ്പേസ് കവരാറുണ്ട്. അഖിലിനോട് പലപ്പോഴും ഒരു ശത്രുതാ മനോഭാവം കൂടി കൊണ്ടുനടക്കുന്നുണ്ട് ശോഭ എന്നുപറയാതെ വയ്യ.
ശോഭയുടെയും അഖിലിന്റെയും ബിഗ് ബോസ് ഹൗസിനകത്തെ ഫൺ മൊമന്റുകളും വഴക്കുകളുമെല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു മാഷപ്പ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്തായാലും രസകരമായ കണ്ടന്റുകൾ നൽകാനും ആൾക്കൂട്ടത്തിൽ ശ്രദ്ധ നേടാനും ശോഭ- അഖിൽ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. റെനീഷ- സെറീന, റിനോഷ്- മിഥുൻ, അഖിൽ- ഷിജു എന്നിവരൊക്കെ വളരെ ലൗഡായി അവരുടെ സൗഹൃദത്തെകുറിച്ച് സംസാരിക്കുമ്പോഴും ആഘോഷമാക്കുകയും ചെയ്യുമ്പോൾ ഒട്ടും സെലബ്രേറ്റ് ചെയ്യാൻ നിൽക്കാതെ, വളരെ സ്വാഭാവികമായി രസകരമായ സൗഹൃദ നിമിഷങ്ങൾ പങ്കിട്ടു പോവുന്ന ഈ കോമ്പോയ്ക്ക് ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.