scorecardresearch

Bigg Boss Malayalam Season 4: ബിഗ് ബോസിൽ മോഹൻലാലിനൊപ്പം അതിഥിയായി കമൽഹാസനും

വിക്രം സിനിമയുടെ റിലീസിനു മുൻപായാണ് മലയാളം ബിഗ് ബോസിലേക്ക് കമൽഹാസൻ എത്തുന്നത്

വിക്രം സിനിമയുടെ റിലീസിനു മുൻപായാണ് മലയാളം ബിഗ് ബോസിലേക്ക് കമൽഹാസൻ എത്തുന്നത്

author-image
Television Desk
New Update
Bigg Boss 4, Bigg Boss Malayalam 4, Kamal Haasan, Mohanlal

Bigg Boss Malayalam Season 4: ബിഗ്ഗ് ബോസ് സീസൺ നാലിൽ ഈ ആഴ്ച അതിഥിയായി ഉലകനായകൻ കമലഹാസൻ എത്തുന്നു. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രത്തിന്റെ വിശേഷങ്ങൾ ഹൗസിലുള്ള മത്സാരാർത്ഥികളുമായ് പങ്കുവെയ്ക്കാനും അവരോട് സംവദിക്കാനുമാണ് കമൽഹാസൻ എത്തുന്നത്. ഞായറാഴ്ച രാത്രി 9 മണിക്കാണ് വിക്രം പ്രമോഷൻ സ്പെഷൽ ബിഗ് ബോസ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്.

Advertisment
No description available.
No description available.
No description available.

Read more: വിക്രം ലോഞ്ചിൽ തിളങ്ങി കമൽഹാസൻ; ചിത്രങ്ങൾ

തമിഴ് ബിഗ് ബോസിന്റെ അവതാരകൻ കൂടിയായ കമൽ ഹാസൻ ബിഗ് ബോസ് വേദിയിലെത്തുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിലാണ്. കഴിഞ്ഞയാഴ്ച മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് കമൽഹാസൻ ആശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തിയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. "ഉടനെ ഞാനങ്ങോട്ട് വരുന്നുണ്ട്," എന്നായിരുന്നു പിറന്നാൾ ആശംസ വീഡിയോയ്ക്ക് അവസാനം കമൽഹാസൻ പറഞ്ഞത്.

Read more: Bigg Boss: ബിഗ് ബോസ് വീട്ടിൽ നിന്നും സുചിത്ര പുറത്തേക്കോ?

Mohanlal Big Boss Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: