scorecardresearch

Latest News

Bigg Boss: ബിഗ് ബോസ് വീട്ടിൽ നിന്നും സുചിത്ര പുറത്തേക്ക്

Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ നിന്നും ഈ ആഴ്ച വിടപറയുന്നത് സുചിത്ര നായരെന്ന് അഭ്യൂഹം

Suchithra Nair, Suchitra evicted, Suchithra evicted bigg boss

Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 62 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അഖിൽ, സൂരജ്, സുചിത്ര, നവീൻ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുണ്ടായിരുന്നത്.ഇപ്പോഴിതാ, സുചിത്രയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്.

ബിഗ് ബോസ് വീടിനകത്ത് സേഫ് ഗെയിം കളിക്കുകയാണ് ധന്യയും സുചിത്രയുമെന്നും ഒരു കൂട്ടം പ്രേക്ഷകർ വിമർശനം ഉന്നയിച്ചിരുന്നു. ആദ്യമായാണ് സുചിത്ര നോമിനേഷനിൽ എത്തിയത്. എന്നാൽ വോട്ടിംഗ് നിലയിൽ സുചിത്ര ഏറെ പിറകിലായതിനെ തുടർന്ന് ഇപ്പോൾ വീടുവിട്ട് ഇറങ്ങിയിരിക്കുകയാണ്.

ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, ​അപർണ എന്നിവരാണ് ഈ സീസണിൽ നിന്നും ഇതുവരെ പുറത്തുപോയ മത്സരാർത്ഥികൾ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 suchithra nair evicted from the show