/indian-express-malayalam/media/media_files/uploads/2021/02/Bigg-Boss-Malayalam-Season-3-contestant-list.jpg)
Bigg Boss Malayalam Season 3: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായി.
നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ 14 മത്സരാർത്ഥികളാണ് ഇന്ന് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്.
Read more: ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ച് കൂടുതലറിയാം
ഫെബ്രുവരി 14ന് 7 മണിയ്ക്കായിരുന്നു ബിഗ് ബോസ് ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.
Live Blog
Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ കാഴ്ചകൾ
ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളുടെ പട്ടികയിൽ ആദ്യം മുതൽ ഉയർന്നു കേട്ട പേരുകളിലൊന്നാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി. ബിഗ് ബോസ് ഹൗസിലേക്ക് പതിനാലാമത്തെ മത്സരാർത്ഥിയായാണ് ഭാഗ്യലക്ഷ്മി കടന്നുവന്നത്.
ബിഗ് ബോസിന്റെ പുതിയ സീസണിലെ മത്സരാർത്ഥികളിൽ കൂടുതലും യുവാക്കൾ ആണെന്നതാണ് പ്രത്യേകത. മലയാളികൾക്ക് സുപരിചിതരായ മുഖങ്ങൾ ഇത്തവണ കുറവാണ്. സുപരിചിതരായ വ്യക്തികളെ അടുത്തറിയുക എന്നതിനേക്കാൾ പുതിയ പ്രതിഭകളെ അടുത്തറിയുക എന്നതിനുള്ള അവസരമാണ് ഇത്തവണ ബിഗ് ബോസ് പ്രേക്ഷകർക്ക് കൊടുക്കുന്നത്.
ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, റംസാൻ മുഹമ്മദ് എന്നിവർക്ക് ഒപ്പം തന്നെ കിടിലം ഫിറോസ് എന്നറിയപ്പെടുന്ന ആർ ജെ ഫിറോസ് അസീസ്, പവർ ലിഫ്റ്റിംഗ് വേൾഡ് ചാമ്പ്യനും ഫിറ്റ്നസ് മോഡലുമായ മജിസിയ ഭാനു, സീരിയൽ താരം അനൂപ് കൃഷ്ണൻ എന്നിവരുടെ പേരും സാധ്യതാലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്.
സ്റ്റൈലിഷ് മേക്കോവറിലാണ് മോഹൻലാൽ ഇത്തവണ ഷോയിൽ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹൻലാലിന്റെ സ്റ്റൈലിംഗ് ചെയ്യുന്നത്. ഈ സീസണു വേണ്ടി മിനിമൽ ക്ലാസിക് മുതൽ ബൊഹീമിയൻ, ജാപ്പാനീസ് ഫാഷൻ എലമെന്റുകൾ വരെയുള്ള വ്യത്യസ്ത സ്റ്റൈലുകൾ മോഹൻലാലിനായി ജിഷാദ് പരീക്ഷിക്കുന്നുണ്ട്.
Read more: സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ എത്തുമ്പോൾ
മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഈ സീസണിനായി മോഹൻലാൽ പ്രതിഫലം ഉയർത്തിയെന്നും നൂറു ദിവസം നീണ്ടുനിൽക്കുന്ന ഈ റിയാലിറ്റി ഷോയ്ക്കായി ഇത്തവണ മോഹൻലാൽ കൈപ്പറ്റുന്നത് 18 കോടി ആണെന്നും റിപ്പോർട്ടുകളുണ്ട്. മുൻ സീസണുകളിൽ 12 കോടി രൂപയായിരുന്നു മോഹൻലാലിന്റെ പ്രതിഫലം.
Read more: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം
#Mohanlal's remuneration for hosting BigBoss (Malayalam) is a huge amount, 18Cr.
For Previous Seasons, His Remuneration is 12Cr.
— MOVIESHUT (@movieshut_) February 12, 2021
മത്സരാർത്ഥികളെ കുറിച്ചു യാതൊരു വിധ സൂചനകളും ഇതു വരെ അണിയറപ്രവർത്തകർ നൽകുന്നില്ലെങ്കിലും ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ നോബി മാർക്കോസ്, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ് എന്നിവർ ഈ സീസണിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ 17 പേരായിരുന്നെങ്കിൽ ഇത്തവണ 18 പേരാണ് മത്സരാർത്ഥികൾ. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികളെ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read more: ഭാഗ്യലക്ഷ്മിയ്ക്കും നോബിയ്ക്കുമൊപ്പം റംസാൻ മുഹമ്മദും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights