Bigg Boss Malayalam Season 3 contestants : ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. ഇനിയുള്ള നൂറ് ദിവസങ്ങൾ ബിഗ് ബോസ് വീട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യും. ബിഗ് ബോസ് വീടിനെ മനോഹരമാക്കാൻ കഴിവുള്ള 14 അതിഥികളെയാണ് മോഹൻലാൽ ഇന്നലെ സ്വാഗതം ചെയ്തത്. എല്ലാവരും വലിയ സന്തോഷത്തോടെയാണ് ഈ വീട്ടിലേക്ക് കയറിവന്നിരിക്കുന്നത്. അവർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
Read more: Bigg Boss Malayalam Season 3: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം
1.നോബി മാർക്കോസ്
ബിഗ് ബോസ് സീസൺ 3 ൽ ആദ്യ മത്സരാർഥിയായി മോഹൻലാൽ സ്വാഗതം ചെയ്തത് മലയാളികൾക്ക് ഏറെ സുപരിചിതനായ നോബി മാർക്കോസിനെയാണ്. സ്റ്റാൻഡ് അപ് കൊമേഡിയനും സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യവുമാണ് നോബി. ഏതാനും സിനിമകളിലും നോബി മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.
2.ഡിംപിൾ ബാൽ
ബിസിനസ് വുമണും സൈക്കോളജിസ്റ്റുമായ ഡിംപിൾ ബാൽ ആണ് ബിഗ് ബോസിലെ രണ്ടാമത്തെ മത്സരാർഥി. കാൻസർരോഗത്തെ അതിജീവിച്ച പെൺകുട്ടിയാണ് ഡിംപൽ. മീററ്റ് സ്വദേശിയാണ് ഡിംപിളിന്റെ അച്ഛൻ. അമ്മ കട്ടപ്പന സ്വദേശിയാണ്
3.ആർ ജെ കിടിലൻ ഫിറോസ്
ബിഗ് ബോസ് ഹൗസിലേക്ക് മൂന്നാമത്തെ മത്സരാർഥിയായി എത്തിയത് ആർ ജെ കിടിലൻ ഫിറോസ് ആണ്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട് കിടിലം ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് അസീസിന്. 105 മണിക്കൂർ തുടർച്ചയായി ആർജെയായി നിന്നുകൊണ്ട് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.
മണിക്കുട്ടൻ
സിനിമ, സീരിയൽ താരം മണിക്കുട്ടനാണ് നാലാമത്തെ മത്സരാർഥി. മോഹൻലാലിനൊപ്പം ഛോട്ടാ മുംബൈയിലും മമ്മൂട്ടിക്കൊപ്പം മായാവിയിലും അഭിനയിച്ചിട്ടുണ്ട്.
മജിസിയ ഭാനു
പവർ ലിഫ്റ്റിങ് ചാമ്പ്യയും മോഡലും ഡോക്ടറുമാണ് മജിസിയ ഭാനു. ബിഗ് ബോസ് ഹൗസിലെ അഞ്ചാമത്തെ മത്സരാർഥി. വടകര സ്വദേശിയാണ് മജിസിയ.
Read Here: Bigg Boss Malayalam Season 3: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം
സൂര്യ ജെ മേനോൻ
ആർ ജെ സൂര്യ മേനോൻ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർഥി. ഏതാനും സിനിമകളിലും പ്രത്യക്ഷപ്പെട്ട സൂര്യ ആദ്യത്തെ ഫീമെയിൽ ഡി ജെമാരിൽ ഒരാളാണ്. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്. മോഹൻലാലിനൊപ്പം കാണ്ഡഹാറിൽ അഭിനയിച്ചിട്ടുണ്ട്.
ലക്ഷ്മി ജയൻ
പാട്ടുകാരിയും വയലിനിസ്റ്റുമായ എ.ലക്ഷ്മി ജയനാണ് ബിഗ് ബോസിലെ ഏഴാമത്തെ മത്സരാർഥി. ആൺ ശബ്ദത്തിൽ പാടാനുള്ള കഴിവും ലക്ഷ്മിക്കുണ്ട്.
സായ് വിഷ്ണു ആർ
ഡിജെയും മോഡലുമാണ് സായ് വിഷ്ണു ആർ. സിനിമയെ സ്വപ്നം കാണുന്ന വിഷ്ണു ഏതാനും വെബ് സീരീസുകളുടെയും ഭാഗമായിട്ടുണ്ട്.
Read Also: Bigg Boss Malayalam Season 3 Live Updates: ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ
അനൂപ് കൃഷ്ണൻ
സീതാകല്യാണം സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് അനൂപ്. കോണ്ടസ, സർവോപരി പാലക്കാരൻ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ ചില ചിത്രങ്ങളിലും അഭിനയിച്ച നടനാണ് അനൂപ് കൃഷ്ണൻ
അഡോണി ടി ജോൺ
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന അഡോണി ടി ജോൺ. മഹാരാജാസ് കോളേജിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. യൂറോപ്പിലെ അഭയാർഥികൾ നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിലാണ് അഡോണി പിഎച്ച്ഡി ചെയ്യുന്നത്. ബിഗ് ബോസിലെ പത്താമത്തെ മത്സരാർഥിയാണ്.
മുഹമ്മദ് റംസാൻ
ബിഗ് ബോസ് സീസൺ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി. ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ ഡാൻസറാണ്.
ഋതു മന്ത്ര
മോഡലും ഗായികയുമാണ് ഋതു മന്ത്ര. മിസ് ഇന്ത്യ മത്സരാർഥിയായിരുന്നു. കണ്ണൂർ സ്വദേശിനിയാണ്.
സന്ധ്യ മനോജ്
യോഗ പരിശീലകയായ സന്ധ്യ മനോജ് ആണ് ബിഗ് ബോസ് ഹൗസിലേക്ക് പതിമൂന്നാമത്തെ മത്സരാർത്ഥിയായി കടന്നു വന്നത്. യോഗയും ക്ലാസിക്കൽ ഡാൻസും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്ന സന്ധ്യ നോർത്ത് പറവൂർ സ്വദേശിനിയാണ്.
ഭാഗ്യലക്ഷ്മി
പ്രശസ്ത ഡബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. 4,000 ത്തിലേറെ സിനിമകളിൽ ഡബിങ് ചെയ്തിട്ടുണ്ട്. ഏതാനും സിനികളിലും അഭിനയിച്ചു. ഒരു എഴുത്തുകാരി കൂടിയാണ് ഭാഗ്യലക്ഷ്മി.