scorecardresearch

Bigg Boss Malayalam Season 3 latest Episode 04 May Highlights: നിഴലായി പിന്നാലെ കൂടി ഒരു കൊലയാളി ബിഗ് ബോസ് വീട്ടിൽ ഒളിഞ്ഞിരിപ്പുണ്ടോ?

Bigg Boss Malayalam Season 3 latest Episode 04 May Live Updates: ബിഗ് ബോസ് വീട്ടിലെ 79-ാം ദിന കാഴ്ചകൾ

Bigg Boss Malayalam Season 3 latest Episode 04 May Live Updates: ബിഗ് ബോസ് വീട്ടിലെ 79-ാം ദിന കാഴ്ചകൾ

author-image
Television Desk
New Update
Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 latest Episode 04 May Highlights: പന്ത്രണ്ടാംആഴ്ചയിൽ ഒരു ഹൊറർ ടാസ്‌കാണ് ബിഗ് ബോസ് വീക്കിലി ടാസ്‌ക്കായി ഒരുക്കിയത്. ഭാർഗ്ഗവീനിലയം വീക്കിലി ടാസ്‌ക്.ഒരു കഥയിലൂടെ വികസിക്കുകയും ആ കഥക്കിടയിൽ ഒരു ടാസ്ക്കും, അതാണ് ഭാർഗ്ഗവീനിലയം ടാസ്ക്.

Advertisment

നിഗൂഢതകൾ നിറയുന്ന ഒരു താഴ്വരയും അവിടുത്തെ പുരാതനമായ  ബിഗ് ബോസ് ബംഗ്ലാവുമാണ് ടാസ്ക്കിന്റെ പശ്ചാത്തലം. അവിടെ പല ദുർ മരണങ്ങളും നടന്നിട്ടുണ്ട്. ആ താഴ്വരയിൽ അതി പ്രശസ്തമായ ഒരു ശ്‌മശാനവുമുണ്ട്.

ഉള്ളിൽ ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ബിഗ് ബോസ് ബംഗ്ലാവിലെ അന്തേവാസികൾ!

ബംഗ്ലാവിൽ താമസിക്കാൻ വരുന്ന സാഹസിക യാത്ര ഇഷ്ട്ടപ്പെടുന്ന രണ്ടു സ്ത്രീകളാണ് ഋതുവും സൂര്യയും. അവര് വീടിന്റെ മുകളിൽ കയറി താഴോട്ടിറങ്ങാൻ വള്ളിയും കയറും ചോദിച്ചു സെക്യൂരിറ്റിയായ അനൂപിന്റെ വട്ടാക്കുന്നു. അനൂപ് കഥയിൽ മോഷണത്തിനിടയിൽ പിടിയ്ക്കപ്പെട്ടു പിന്നീട് കാവൽക്കാരനാവുകയാണ്. തരം കിട്ടുമ്പോഴൊക്കെ കക്ഷി വീട്ടിൽ നിന്ന് ഓരോ സാധനങ്ങൾ മോഷ്ട്ടിക്കുന്നുണ്ട്. പ്രസ്തുത ബംഗ്ലാവിന്റെ പാചകക്കാരനും ഓണറായ ആംഗ്ലോ ഇന്ത്യൻ യുവതിയുടെ കഴിഞ്ഞ ജന്മത്തിലെ കാമുകനും ഫിറോസാണ്.

&feature=emb_title

മണിയാണ് കൊലയാളി, മണിയുടെ സഹായിയായി  'കു ക്കു രു ക്കൂ എന്ന് പറയുമ്പോൾ തിരിച്ചു കൂ എന്ന് പറയേണ്ടയാൾ റംസാനാണ്. മണിയ്ക്ക് ടാസ്ക്കിനായി ഒരു ഫോണും കൊടുക്കുന്നു. സായി അച്ഛന്റെ ഹാൾ മാർക്ക് മുദ്ര അടിച്ചു മാറ്റി കടന്നു കളഞ്ഞ വ്യാപാരിയാണ് . നോബിയാണ് മുതലാളിയുടെ ഒറ്റ കണ്ണൻ അംഗരക്ഷകൻ. രമ്യയാണ്  ബംഗ്ലാവിന്റെ ഉടമസ്ഥയായ ആംഗ്ലോ ഇന്ത്യൻ യുവതി. കാറ്റും പാട്ടും ചേർന്ന സ്വരം കേട്ടാൽ അപ്പോൾ രമ്യ പൂർവ ജന്മത്തിലെ പ്രണയിനിയായി മാറണം .

Advertisment

Read more: ‘എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല’, മണിക്കുട്ടന്റെ പാവയോട് സംസാരിച്ച് സൂര്യ; ട്രോൾമഴയുമായി പ്രേക്ഷകർ

മണികുട്ടന് കൊടുത്ത ആദ്യ ടാസ്ക് സായിയെ കൊണ്ട് പോയ വാരം സായി ആരെ നോമിനേറ്റ് ചെയ്തെന്നു പറയിക്കുകയായിരിന്നു. മണി അതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷെ ടാസ്ക് നന്നായി ലാഗ് ചെയ്യുന്നുണ്ട്. പലരും തങ്ങളുടെ ടാസ്ക് മറന്നു വെറുതെ പെർഫോമൻസിൽ മാത്രമാണ് കോൺസെൻട്രേറ്റ് ചെയ്യുന്നത്. പക്ഷെ അതിനിടയിലും ഒടുവിൽ മണി സായിയെ കൊണ്ട് ആരാണ്
നോമിനേറ്റ് ചെയ്തതെന്നു പറയിക്കുന്നു. അതിനൊപ്പം തന്നെ കൂ കൂ എന്ന് മറ്റുള്ളവരെ കൊണ്ട്പറയിക്കാൻ ശ്രമിക്കുണ്ടായിരുന്നു. രമ്യ ഒരു പരിധിവരെ കൂ കൂ എന്ന് പറഞ്ഞെങ്കിലും എന്തോ സംശയം നിലനിൽക്കുന്നതിനാൽ മണി രമ്യയോട് താൻ കൊലപാതകിയാണെന്നു പറയുന്നില്ല. റംസാൻ ഇതിനിടയിൽ കൂ കൂ എന്ന് പറയുന്നുണ്ട്. പക്ഷെ മണിയ്ക്കും റംസാനും പരസ്പരം കണ്ടെത്താൻ കഴിയുന്നില്ല.

കൊലയാളിയെ കണ്ടെത്താനുള്ള സൂര്യയുടെ അതി ബുദ്ധി

ഈ ടാസ്ക്കിന്റെ അടുത്ത ഘട്ടം കൊലയാളിയെ കണ്ടു പിടിയ്ക്കുക എന്നതാണ്. അതറിയുന്ന സൂര്യ മണിക്കുട്ടനോട് ആരാവാം കൊലയാളിയെന്നു ചർച്ച ചെയ്യുന്നു. മണിയിൽ നിന്ന് അത് കിട്ടില്ലയെന്നു സൂര്യ മനസിലാക്കുന്നു. അതിനു ശേഷം ഋതുവിനോടു സംസാരിച്ചു അത് കിടിലനാണോയെന്നു ഉറപ്പു വരുത്താൻ ശ്രമിക്കുന്നു.  അനൂപ് വന്നു താൻ അടിച്ചു മാറ്റിയ സാധനങ്ങൾ മണിയെ കാണിച്ചു കൊടുക്കുന്നു. ഋതു സായിയുടെ അടുത്ത് പോയി സായിയെ ആരാണ് കൊന്നതെന്ന് ചോദിക്കാൻ ശ്രമിച്ചു അവസാനം രണ്ടുപേരും പരസ്പരം തത്വചിന്ത പറഞ്ഞു അവസാനിപ്പിച്ചു.

ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ ബന്ധം സൗഹൃദമാണ് !

കളിയും കാര്യവുമായി ബിഗ് ബോസ് വീട്ടിൽ ദിവസങ്ങൾ നീളുമ്പോഴും, മണി തന്റെ കൂട്ടുകാരി ഡിമ്പലിനെ മറക്കുന്നില്ല. താൻ ടിമ്പൽ പഠിപ്പിച്ച  ഇഞ്ചി ചായ ഇട്ട കാര്യവും, ഡിമ്പലനായി കുതിരയെ വാങ്ങിയ കാര്യവും, കഴിയുമെങ്കിൽ ഡിമ്പലിനെ തിരിച്ചു കൊണ്ട് വരുന്ന കാര്യവും ബിഗ് ബോസ്സിനോട് പറയുന്നു. ആത്മാർത്ഥ കൂട്ടുകാർ അങ്ങനെയാണ് ജീവിതത്തിന്റെ ഓരോ ഓരോ നിമിഷത്തിലും കൂടെയില്ലാത്ത കൂട്ടുകാരെ നെഞ്ചോട് ചേർത്ത് നിറുത്തും.

പ്രോമോ

പ്രൊമോയിൽ ഭാർഗ്ഗവീ നിലയം ടാസ്ക് തുടരുകയും, ടാസ്കിന്റെ ഭാഗമായി നാളെ കിടിലത്തിന്റെ കാര്യസ്ഥൻ കൊല്ലപ്പെടുകയും ചെയ്യുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: