Latest News

‘എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല’, മണിക്കുട്ടന്റെ പാവയോട് സംസാരിച്ച് സൂര്യ; ട്രോൾമഴയുമായി പ്രേക്ഷകർ

റെക്കോർഡ് ഡിസ്‌ലൈക്കാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്

Soorya Menon bigg boss, bigg boss, soorya troll video

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ പ്രേക്ഷകരിൽ നിന്നും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഒരു മത്സരാർത്ഥിയാണ്. ബിഗ് ബോസ് ഹൗസിൽ പിടിച്ചുനിൽക്കാനായി സൂര്യ പുറത്തെടുത്ത ലവ് സ്ട്രാറ്റജി വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഏറെ ട്രോളുകളും സൂര്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

സൂര്യയെന്ന മത്സരാർത്ഥിയുടെ ഇരട്ടത്താപ്പ് പ്രേക്ഷകരും വീടിനകത്തുള്ളവരും മനസ്സിലാക്കുകയും സഹമത്സരാർത്ഥികൾ തന്നെ പല തവണ ഇക്കാര്യം തുറന്ന് സംസാരിക്കുകയും സൂര്യയെ വിമർശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ അതൊന്നും തന്നെ ബാധിയ്ക്കുന്നില്ലെന്ന രീതിയിൽ മണിക്കുട്ടൻ എന്ന മത്സരാർത്ഥിയ്ക്കു പിറകെ വൺവേ പ്രണയവുമായി നടക്കുകയാണ് സൂര്യ. ക്യാമറ സ്പേസ് ലഭിക്കാനായി പലപ്പോഴും സൂര്യ കാണിക്കുന്ന പ്രകടനങ്ങളെ രൂക്ഷമായാണ് ബിഗ് ബോസ് പ്രേക്ഷകരിൽ നല്ലൊരു വിഭാഗവും വിമർശിക്കുന്നത്.

കഴിഞ്ഞ ദിവസം, മണിക്കുട്ടന്റെ പാവയോട് സൂര്യ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. “എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവൂല..” എന്ന പാട്ടുമായി മണിക്കുട്ടന്റെ പാവയ്ക്ക് അരികിലേക്ക് നടന്നു പോയി പാവയോട് സംസാരിക്കുന്ന സൂര്യയെ ആണ് വീഡിയോയിൽ കാണാനാവുക. ഈ കുട്ടി ഇത് സ്വയം ട്രോളുന്നതാണോ പാട്ടിൽ എന്നാൽ സോഷ്യൽ മീഡിയയുടെ ചോദ്യം.

“മണിക്കുട്ട മനുഷ്യാ… എന്തൊക്കെ ഭൂകമ്പമാണ് ഇവിടെ നടക്കുന്നത്. താങ്കൾക്ക് എന്നെ ഇഷ്ടമല്ലെങ്കിലും എനിക്ക് താങ്കളെ ഇഷ്ടമാണ്. ഇവിടെന്ന് പുറത്തിറങ്ങിയാലും ഞാൻ നിങ്ങളെ സ്നേഹിക്കും. കാരണം ഞാൻ ഗെയിമിനു വേണ്ടിയല്ല സ്നേഹിച്ചത്, ആത്മാർത്ഥമായി സ്നേഹിച്ചതാണ്. നേരിട്ട് പറഞ്ഞാൽ എന്നെ ഓടിക്കും. അതുകൊണ്ടാണ് പാവയോട് പറയുന്നത്,” എന്നൊക്കെയാണ് സൂര്യയുടെ സംസാരം.

ക്കോർഡ് ഡിസ്‌ലൈക്കാണ് സൂര്യയുടെ ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. “ഇത്രേം ഡിസ്‌ലൈക്ക് കിട്ടിയ ഒരു പ്രമോ ബിഗ് ബോസ് ചരിത്രത്തിൽ വേറെ കാണില്ല,” എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.

അതേസമയം, മോണിംഗ് ടാസ്കിനിടെ സൂര്യയുടെ ഭാഗത്തു നിന്നുണ്ടായ പരസ്പരബന്ധമില്ലാത്ത പെരുമാറ്റം അനൂപ് ചൂണ്ടി കാട്ടിയതും സൂര്യയെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഒരാഴ്ച മുൻപ് ബിഗ് ബോസ് വീട്ടിൽ നിന്നും സന്ധ്യ ഔട്ടായപ്പോൾ ആദ്യം സൂര്യ വളരെ ആവേശത്തോടെ ഔട്ടായി എന്നു വന്നു പറയുകയും പിന്നീട് സന്ധ്യ എല്ലാവരോടും യാത്ര പറയുന്ന അവസരത്തിൽ വലിയ സങ്കടഭാവത്തിൽ നിലത്തിരുന്ന് കരയുകയും ചെയ്തത് കണ്ടപ്പോൾ സൂര്യയുടെ വ്യക്തിത്വത്തിൽ തനിക്ക് സംശയം തോന്നി എന്നാണ് അനൂപ് പറഞ്ഞത്.

എന്നാൽ അതിനെയും ക്യാമറയുടെ മുന്നിൽ ചെന്ന് ന്യായീകരിക്കുന്ന ഒരു വീഡിയോയും ഏഷ്യാനെറ്റ് പുറത്തു വിട്ടിട്ടുണ്ട്. “ഗ്ലിസറിൻ ഉപയോഗിച്ചാണ് സിനിമയിൽ പോലും കരയാറുള്ളത്, എനിക്ക് ഗ്ലിസറിൻ ഇല്ലാതെയൊന്നും ഉണ്ടാക്കി കരയാൻ അറിയില്ല,” എന്നൊക്കെയാണ് സൂര്യയുടെ ന്യായീകരണം.

കഴിഞ്ഞ ദിവസം വീടിനകത്തെ കൗതുകവസ്തുക്കൾ ലേലത്തിൽ വാങ്ങാൻ അവസരം കിട്ടിയപ്പോൾ കണ്ടാമൃഗത്തിന്റെ തലയാണ് സൂര്യ ലേലത്തിൽ സ്വന്തമാക്കിയത്. ഒന്നും ആലോചിക്കാതെ ഒറ്റയടിക്ക് മാക്സിമം പൈസയ്ക്കാണ് സൂര്യ ലേലം വിളിച്ചത്. മോഹൻലാലിനെ പോലും ചിരിപ്പിച്ചു കളഞ്ഞ രീതിയിലായിരുന്നു സൂര്യയുടെ ലേലം വിളി. സൂര്യയുടെ ഈ ലേലം വിളിയെ ട്രോളി കൊണ്ടുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സഹ മത്സരാർത്ഥികളും വീടിനകത്ത് ഇക്കാര്യം പറഞ്ഞ് സൂര്യയെ ട്രോളിയിരുന്നു.

Read more: മണിക്കുട്ടൻ ഒരു കളിപ്പാവയല്ല, നീ ചെയ്യുന്നത് തെറ്റ്; സൂര്യയോട് കയർത്ത് രമ്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 soorya menon talking to doll viral video

Next Story
നടി ആൻ മരിയ വിവാഹിതയായി, വരൻ ഫുഡ് ബ്ലോഗർ ഷാൻ ജിയോaan mariya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com