/indian-express-malayalam/media/media_files/uploads/2021/05/bigboss-may-03.jpg)
Bigg Boss Malayalam Season 3 latest Episode 03 May Highlights: കളിയല്ല കളിതന്നെയെന്നു തിരിച്ചറിഞ്ഞു തന്ത്രങ്ങൾ മിനുക്കിയെടുത്തിരിക്കുകയാണ് പന്ത്രണ്ടാമാഴ്ചയിൽ ബിഗ് ബോസ് മത്സരാർത്ഥികൾ.
മത്സരർത്ഥികളുടെ സംശയ നിഴലിൽ സൂര്യ
ഈ വീട്ടിൽ നിങ്ങൾ സംശയിക്കുന്ന വ്യക്തിയാരെന്ന മോർണിംഗ് ടാസ്കിലാണ് അനൂപ് താൻ സംശയിക്കുന്ന വ്യക്തിയായി സൂര്യയെ ചൂണ്ടിക്കാണിക്കുന്നത്. എവിക്ഷൻ സമയത്തു സന്ധ്യ പുറത്തു പോയപ്പോൾ ഏറ്റവും സന്തോഷിച്ചു കണ്ട സൂര്യ വളരെപെട്ടന്ന് ദുഃഖവതിയും അതിൽ ദുഃഖിക്കുന്നആളുമെന്ന രീതിയിൽ പെരുമാറിയത് സംശയമുണ്ടാക്കി , അത് പോലെ നാട്ടുകൂട്ടം ടാസ്കിൽ സൂര്യ മൂലമുള്ള തെറ്റിധാരണയും അനൂപ് .രമ്യക്കും പറയാനുണ്ടായിരുന്നത് സൂര്യയെ കുറിച്ച് തന്നെയാണ്.
കമഴ്ത്തിവെച്ച കുടത്തിനു മുകളിൽ വെള്ളമൊഴിയ്ക്കും പോലെ ഋതുവിനെ പറഞ്ഞു
മനസിലാക്കാൻ ശ്രമിയ്ക്കുന്ന അനൂപ്
താൻ ബിഗ് ബോസ് വീട്ടിൽ സംശയിക്കുന്ന വ്യക്തിയായി സായി പറഞ്ഞത്
ഋതുവിനെയായിരുന്നു. ഋതുവെന്ന വ്യക്തി തന്റെ നീതിയും നീതികേടും അവർക്കു
മാത്രം ശരിയെന്നരീതിയിൽ ഉപയോഗിക്കുന്നതിനെ അദ്ദേഹം
ചൂണ്ടികാണിക്കുന്നുണ്ട്.
ഋതുവിന്റെ ഒരു പ്രശ്‌നമോ അല്ലെങ്കിൽ ഒരു ഗെയിം സ്ട്രെറ്റർജിയോയാണ് തൻ
പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന രീതിയിൽ പെരുമാറുന്നതും തിനുശേഷം
അതിനു ആവ്യശ്യമില്ലാത്ത വിശദീകരണങ്ങൾക്കു മുതിരുന്നതും . എന്നാൽ അനൂപ്
അതിൽ പരാജയപ്പെടുന്നു.
ഋതുവിന് ആത്മവിശ്വാസം പകർന്ന് മണി
രാവിലത്തെ ടാസ്ക്കിനു ശേഷം ഋതു സങ്കടപ്പെട്ടിരിയ്ക്കുമ്പോൾ, തന്നെ
വളർത്തി വലുതാക്കിയ നല്ല വിദ്യാഭ്യാസം നൽകിയ അമ്മയെ ഒരുക്കാനും അവർക്കു
വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പറയുന്നു. മറ്റുള്ളവർ പറയുന്നതിൽ
നിന്നോ
മോട്ടിവേഷണൽ സ്പീച്ചുകളിൽ നിന്നോ അല്ല സ്വയം അത്മവിശ്വാസത്തിൽ നിന്നാണ്
പ്രചോദനമുൾകൊള്ളേണ്ടതെന്നു അദ്ദേഹം ഋതുവിനോട് പറയുന്നുണ്ട്.
ഇതിലെ ഏതാടെ കാണ്ടാമൃഗം?
തനിക്കു കിട്ടിയ കാണ്ടാമൃഗവും താനുമൊന്നിച്ചു ഇൻസ്റ്റാഗ്രാമിൽ
ഫോട്ടോയിടുമെന്നു പറയുമ്പോഴാണ് നോബിയുടെ തഗ് ഡയലോഗ്. വീട്ടിലെ കൂട്ടുകാർ
പാതി കളിയായും കാര്യമായും സൂര്യയെ ട്രോളുന്നുണ്ട്. എവിക്ഷൻ ദിവസം
സൂര്യവല്ലാത്ത ഇമോഷണൽ സ്ട്രെസ്സിലാണെന്നു മുൻ എപ്പിസോഡുകളിൽ നിന്ന്
മനസിലാകുന്നത് ഒന്നുടെ ഊട്ടിയുറപ്പിയ്ക്കുന്നുണ്ട് റംസാൻ.
അതിനു താൻ എല്ലാ ഇമോഷൻസും പുറത്തു കാണിയ്ക്കുന്ന വ്യക്തിയാണ് എന്നാണു
അവരുടെ മറുപടി..
വീണ്ടും ഗ്രൂപ്പ് ഗെയിമിൽ കുടുങ്ങി കിടക്കുകയാണോ നോമിനേഷൻ പ്രക്രിയ?
ശ്രീ മോഹൻലാൽ പല പ്രാവശ്യം ഒറ്റയ്ക്ക് കളിക്കാൻ
ഓർമ്മിപ്പിയ്ക്കുന്നെങ്കിലും കിടിലത്തിനൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ
കൂട്ടുകാർ പതിവ് പോലെ അവർക്ക് എതിരെ വരുന്നവരെ ടാർഗറ്റ് ചെയ്തു വോട്ട്
ചെയ്യുന്നത് പോലെ തോന്നുന്നു. അതിന്റെ പരിണിത ഫലം ബിഗ് ബോസ് വീട്ടിൽ
മറ്റു പലരെയും താരതമ്യം ചെയ്യുമ്പോൾ കാര്യമായ ഗെയിം പ്ലേ
പുറത്തെടുക്കാത്ത നോബി ഇത്തവണയും എവിക്ഷൻ പട്ടികയിൽ വരുന്നില്ല.
നോമിനേറ്റഡായവർ റംസാൻ (ഡയറക്റ്റ് നോമിനേഷൻ ), ഋതു , സൂര്യ, സായി , രമ്യ,
മണിക്കുട്ടൻ എന്നിവരാണ് .
Read more: ഇനി തിരിച്ചുവരവുണ്ടാവില്ല, പ്രാർത്ഥകൾക്ക് നന്ദി; പ്രേക്ഷകരോട് ഡിംപൽ
നീ മണികുട്ടനല്ലടാ ഹണികുട്ടനാണ്!
നാല്സ് ടീമുകളായി തിരിഞ്ഞു സ്പിൻ വീൽ കറക്കി അതിൽ പറയുന്ന
റെസിപ്പിഉണ്ടാകു എന്നതായിരുന്നു സ്‌പോൺസേർഡ് ടാസ്ക് .
ഡാബർ ഹണി ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടയിലാണ് മണിയെ നോക്കി നോബി 'നീ
മണികുട്ടനല്ലടാ ഹണികുട്ടനാണ്ണെന്നു' പറയുന്നത്.രമ്യയും മണിയുമായിരുന്നു
ഒരു ടീം. പ്രസ്തുത മത്സരത്തിൽ സൂര്യയായിരുന്നു വിധികർത്തവ്. അനൂപും
ഋതുവും മിന്റ് ലൈമാണ് ഒരുക്കിയത്. നോബിയും സായിയും ബ്ലാക്ക്
ടീയുണ്ടാക്കിയത്. കിടിലനും റംസാനും ഫ്രൂട്ട് കസ്റ്റഡ് ഒരുക്കിയപ്പോൾ
സൂര്യ സമ്മാനം നൽകിയത് ഋതുവിന്റെ ടീമിനാണ്. പാസ്തയാണ് അവർക്ക് സമ്മാനമായി
നൽകിയത്.
ബിഗ് ബോസ് വീട്ടിൽ നിന്നു കുസൃതിയ്ക്ക്കും കൂട്ടിനായി ഒരു കൂട്ടാളി
നിങ്ങൾ വീട്ടിൽ നിന്ന് ഒരു പ്രത്യേക സന്ദർഭത്തിലകപ്പെട്ടാൽ
തിരഞ്ഞെടുക്കുന്ന കൂട്ടാളിയാരെന്ന ടാസ്കിൽ അനൂപിന് ഒറ്റപ്പെട്ട ദീപിൽ
അകപ്പെട്ടാൽ കൂടെ റംസാനെ കൂട്ടുമെന്നാണ് പറയുന്നത്. റംസാൻ ബാങ്ക്
കൊള്ളയടിക്കാൻ മണിക്കുട്ടൻ കൊണ്ടുപോകുമെന്നും,മണി, തന്റെ ലൈഫ് ബോട്ടിൽ
താൻ ഋതു മന്ത്രയെ കൊണ്ട് പോകുമെന്നും പറയുന്നു.
ഋതു നരഭോജിയുടെ മുന്നിൽപ്പെട്ടാൽ താൻ സൂര്യയെ രക്ഷിയ്ക്കുമെന്നു
പറയുമ്പോൾ,സൂര്യ അന്യഗ്രഹ ജീവികളോടൊപ്പം പോകാൻ ഋതുവിനെയാണ് കൂട്ടുന്നത്..
കിടിലൻ ഫിറോസ്സ് വിമാനം റാഞ്ചാൻ രമ്യയെ കൂട്ടുമെന്നു പറയുന്നു.
രമ്യയ്ക്ക് സ്കൂൾ പരീക്ഷയ്ക്ക് കോപ്പി അടിയ്ക്കാൻ ഫിറോസിന്റെ പേപ്പർ
നോക്കിയെഴുമെന്നും പറയുന്നു.
സായി തന്റെ പാരച്യൂട്ടിൽ രക്ഷപ്പെടുത്താൻ ആഗ്രഹിക്കുന്നത് നോബിയെയാണ്
എന്ന് പറയുന്നു. നോബി കിണറ്റിൽ ചാടിയാൽ കൂടെ അനൂപിനെയും വലിച്ചു
ചാടുമെന്നു പറയുന്നു.
പാട്ടിന്റെ പാലാഴിയിൽ ബിഗ് ബോസ് വീടു !
മണിയുടെയും ഋതുവിന്റേയും പാട്ടുകൾ കുറെ ദിവസമായി വീട്ടിൽ മിസ്
ചെയ്യുകയുന്ന പ്രേക്ഷകരെയും വീട്ടുകാരെയും ഒരു അനിർവ്വചനീയമായ സംഗീതത്തിൽ
അവർ ആറാടിച്ചു.
പ്രണയ കെണിയുമായി വീണ്ടും സൂര്യ !
മണിയോടു തീവ്രമായ പ്രണയമാണെന്ന് പറയുന്ന സൂര്യ, മണി പോയ ശേഷം പെരുമാറിയ
രീതിയിൽ നിന്ന് പ്രേക്ഷകരെപോലെതന്നെ വീട്ടിനുള്ളിൽ ഉള്ളവർക്കും സൂര്യയുടെ
പ്രണയ നാടകം മനസ്സിലായിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അവർ അത്
സൂചിപ്പിയ്ക്കുന്നുമുണ്ട്. അനൂപാണെങ്കിൽ അത് പബ്ലിക്കായി പറയുന്നുണ്ട്.
മണിപോയപ്പോൾ തന്റെ കളികൾ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ അടിമുടിമാറ്റിയ
വ്യക്തിയാണിവർ
കളിയിലൂടെ physical അപ്പീറൻസിലൂടെ പ്രേക്ഷകരെ ഇമ്പ്രെസ്സ് ചെയ്യുക എന്ന
തന്റെ പ്ലാൻ ബി പുറത്തെടുക്കുണ്ടിവർ .
എന്നാൽ മണി തിരിച്ചു വന്നപ്പോ അവർ ഭയന്നു. അപ്പോൾ അവർക്കു അറിയേണ്ടത് മണി
എല്ലാം അറിഞ്ഞിട്ടാണോ വന്നത് എന്നായിരുന്നു. ഒരു ദിവസം മണിയോട്
സംസാരിക്കാതെയിരുന്നു രാത്രി മണി യുടെ കാലു പിടിയ്ക്കാൻ ചെന്ന നാടക
രംഗത്തിലൂടെ മണി തന്റെ'കളികൾ തിരിച്ചറിഞ്ഞിട്ടില്ലായെന്നു മനസിലാകുന്നു.'
പിന്നീടുള്ള ദിവസങ്ങൾ വീണ്ടും മണിയോട് അടുക്കാൻ ശ്രമിയ്ക്കുകയും തന്റെ
പഴയ രൂപ ഭാവാധികളിലേയ്ക്ക് തിരിച്ചു പോവുകയും ചെയ്യുന്നുണ്ടിവർ.
ഏറ്റവും കാൽക്കുലറ്റഡായ അവരുടെ ഇന്നത്തെ സ്റ്റെപ്പാണ് വീണ്ടും മണിയോട്
പോയി, ' ഇനി തന്നെ സ്നേഹിക്കില്ലേന്നു ചോദിക്കുന്നത്.'
ഇത് ഒരു പ്ലാറ്റഫോമായി കണക്കാക്കി കളിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സൂര്യയെ
ഉപദേശിയ്ക്കുന്ന മണി, അവരുടെ ഈ ഗെയിം പ്ലാൻ തിരിച്ചറിഞ്ഞുവെന്നു
അനൂപിനോട് സംസാരിക്കുന്നതിൽ നിന്ന് വ്യക്തമാണ്.
പ്രമോ
ഭാർഗ്ഗവീ നിലയം വീക്കിലി ടാസ്ക് .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us