Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ഇനി തിരിച്ചുവരവുണ്ടാവില്ല, പ്രാർത്ഥകൾക്ക് നന്ദി; പ്രേക്ഷകരോട് ഡിംപൽ

അമ്മയ്ക്കും സഹോദരിമാർക്കും കൂടെ നിൽക്കുന്നതാണ് ഇപ്പോൾ ഏറെ പ്രധാനമെന്നും ഡിംപൽ പറയുന്നു

dimpal bhal , dimpal bhal bigg boss, dimpal bhal quit bb3

Bigg Boss Malayalam Season 3: ബിഗ് ബോസ് പ്രേക്ഷകരെ ഒന്നാകെ കണ്ണീരിലാഴ്ത്തി ഷോ വിട്ടു പോവുകയായിരുന്നു ഡിംപൽ ഭാൽ​ എന്ന മത്സരാർത്ഥി. പിതാവിന്റെ മരണത്തെ തുടർന്നാണ് ഡിംപൽ ഷോ വിട്ട് പോയത്. ഫൈനൽ ഫൈവിലെത്താൻ വരെ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു ഡിംപൽ. അതിനാൽ തന്നെ എത്രയും പെട്ടെന്ന് ഡിംപലിനെ ഷോയിലേക്ക് തിരിച്ചുവരണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ ഡിംപലുമായി ഏറെ ആത്മസൗഹൃദം കാത്തുസൂക്ഷിച്ച മണിക്കുട്ടനും ഡിംപലിനെ തിരികെ കൊണ്ടുവരണേ എന്ന് ബിഗ് ബോസിനോട് അഭ്യർത്ഥിച്ചിരുന്നു.

ഇപ്പോഴിതാ, ഇനി ഷോയിലേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡിംപൽ ഭാൽ, അമ്മയ്ക്കും സഹോദരിമാർക്കും കൂടെ നിൽക്കുന്നതാണ് ഇപ്പോൾ ഏറെ പ്രധാനമെന്നും തങ്ങളുടെ വേദനകളിൽ കൂടെ നിന്ന പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും ഡിംപൽ അറിയിച്ചു.

” രാജ്യം കോവിഡ് മഹാമാരിയോട് പൊരുതുന്ന ഈ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് എന്റെയും നിങ്ങളുടെയും ഉത്തരവാദിത്വമാണ്. ഇക്കാരണത്താൽ തന്നെ ബിഗ് ബോസ് ഷോയിലേക്ക് തിരികെയെത്താൻ എനിക്കു കഴിയില്ല. “

എന്റെ മാതാപിതാക്കൾക്ക് അഭിമാനമാവുക എന്നതായിരുന്നു എന്റെ ആഗ്രഹം. ആയിരക്കണക്കിന് പേരുടെ ഇഷ്ടം കവർന്നതിലൂടെ അതു ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു. എല്ലാവർക്കും നന്ദി. എല്ലാവരും സുരക്ഷിതരായിരിക്കൂ. സ്നേഹവും പ്രാർത്ഥനകളും.” ഡിംപൽ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ കുറിക്കുന്നു.

Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 dimpal bhal quit show thanks to viewers

Next Story
Bigg Boss Malayalam Season 3 latest Episode 01 May Highlights: ഡിംപലിന്റെ അച്ഛനെ അനുസ്മരിച്ച് മോഹൻലാലും സഹമത്സരാർത്ഥികളുംBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com