/indian-express-malayalam/media/media_files/uploads/2021/04/bigboss-april-03.jpg)
Bigg Boss Malayalam Season 3 Latest Episode 03 April Highlights:സാധാരണ ഞായറാഴ്ചകളിലാണ് എലിമിനേഷൻ നടക്കാറുള്ളത്. എന്നാൽ ഇത്തവണ ശനിയാഴ്ചത്തെ എപ്പിസോഡിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായ മത്സരാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കുകയാണ് മോഹൻലാൽ. ഭാഗ്യലക്ഷ്മിയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ 50 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
പൊളി ഫിറോസിന് താക്കീതുമായി വീണ്ടും മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ മൂന്ന് 50 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. മത്സരാർത്ഥികളോട് സംവദിക്കാനും എലിമിനേഷൻ കാര്യങ്ങൾ അറിയിക്കാനുമായി മറ്റൊരു വാരാന്ത്യ എപ്പിസോഡുമായി എത്തുകയാണ് മോഹൻലാൽ. തൊട്ടുമുൻപത്തെ ഒരാഴ്ച ശാന്തമായിരുന്നുവെങ്കിൽ പോയവാരം കലുഷിതമായ അന്തരീക്ഷമാണ് ബിഗ് ബോസ് വീട്ടിൽ പ്രേക്ഷകർ കണ്ടത്. വഴക്കുകളും ബഹളവും ആക്രോശവും പോർവിളികളുമൊക്കെയായി ബഹളമയമായിരുന്നു ഈ ആഴ്ചയിലെ സംഭവങ്ങൾ.
Bigg Boss Malayalam Season 3 Weekly Roundup: ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ചയിൽ നടന്ന പ്രധാന സംഭവങ്ങൾ
സായി വിഷ്ണുവായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റൻ. മത്സരാർത്ഥികളിൽ വാശിയും വീറും പകർന്നുകൊണ്ട് ആദ്യമെത്തിയത് 'അലക്കുകമ്പനി' എന്ന വീക്ക്‌ലി ടാസ്കാണ്. രണ്ടു ദിവസം നീണ്ടു നിന്ന ടാസ്ക് മത്സരാർത്ഥികൾ തമ്മിൽ നിരവധി തവണ ഉരസലുകൾ ഉണ്ടാവാൻ കാരണമായി. പലപ്പോഴും കയ്യാങ്കളിയോളം കാര്യങ്ങൾ എത്തുകയും ചെയ്തു. എല്ലാ വഴക്കുകളിലും പൊതുസാന്നിധ്യമായിരുന്ന മത്സരാർത്ഥി പൊളി ഫിറോസ് ആണ് എന്നതാണ് മറ്റൊരു കൗതുകം.
ടാസ്കിനിടെ നടന്ന വാക്കേറ്റങ്ങൾ ടാസ്ക് കഴിഞ്ഞതിനു ശേഷവും മത്സരാർത്ഥികൾ വ്യക്തിപരമായി എടുക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. ജയിൽ നോമിനേഷൻ സമയത്ത് വീണ്ടും മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. 'അലക്ക് കമ്പനി' ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ച അനൂപും അഡോണിയുമാണ് ഇത്തവണ ജയിൽശിക്ഷ ഏറ്റുവാങ്ങിയത്.
Read more: Bigg Boss Malayalam Season 3 Latest Episode 02 April Highlights: അനൂപും അഡോണിയും ജയിലിലേക്ക്
ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള മത്സരവും ഇന്നലെ നടന്നു. സജ്ന ഫിറോസ്, മണിക്കുട്ടൻ, റംസാൻ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചത്. ടാസ്കിനായി നാലുപേരെയും കയറും കൊളുത്തും ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു. കൊളുത്തുകൾ നാലുപേരുടെയും ജീൻസിൽ കൊരുത്തിട്ടു. ആരുടെ ജീൻസിൽ നിന്നാണോ കൊളുത്ത് അഴിഞ്ഞുപോവുന്നത് അവർ മത്സരത്തിൽ നിന്നും ഔട്ടാവും. അവസാനം വരെ കൊളുത്ത് വിട്ടുപോവാതെ സുരക്ഷിതമായി കളിയ്ക്കുന്ന ആളാണ് ക്യാപ്റ്റനാവുക.
ഫിറോസിന്റെ കൊളുത്ത് ഊരിപ്പോയതിനെ തുടർന്ന് ഇന്നലെ തന്നെ സജ്നയും ഫിറോസും ക്യാപ്റ്റൻസി ടാസ്കിൽ നിന്നും ഔട്ടായിരുന്നു. റംസാനും മണിക്കുട്ടനും തമ്മിലുള്ള മത്സരം തുടരുകയാണ്. 14 മണിക്കൂറോളമായി ഇരുവരും പരസ്പരം ബന്ധിപ്പിക്കപ്പെട്ട് സയാമീസ് ഇരട്ടകളെ പോലെ നടക്കുകയാണ്. ഇവരിൽ ആരാവും ക്യാപ്റ്റനാവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
Live Blog
Bigg Boss Malayalam Season 3 Latest Episode 03 April Highlights
സാധാരണ ഞായറാഴ്ചകളിലാണ് എലിമിനേഷൻ നടക്കാറുള്ളത്. എന്നാൽ ഇത്തവണ ശനിയാഴ്ചത്തെ എപ്പിസോഡിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായ മത്സരാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കുകയാണ് മോഹൻലാൽ. ഭാഗ്യലക്ഷ്മിയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണക്കുകൂട്ടൽ.
ബിഗ് ബോസ് വീട്ടിൽ വഴക്കുകൾ തുടർകഥയായതോടെ പോടാ, പോടീ വിളികളും ശകാരവാക്കുകളുമൊക്കെ കൂടുതലായി ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. പോയവാരം പൊളി ഫിറോസ്- ഡിംപൽ വാക്കിലും ഏറ്റവും ഉയർന്നു കേട്ട അതിസംബോധന പോടാ, പോടീ വിളികളായിരുന്നു. വീക്ക്‌ലി ടാസ്കിനെത്തിയ ലാലേട്ടൻ മത്സരാർത്ഥികൾക്കായി ഒരു സ്പെഷൽ ഡാൻസിനുള്ള അവസരം തന്നെ നൽകിയിരിക്കുന്ന കാഴ്ചയാണ് പ്രമോയിൽ കാണാനാവുക.
വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാലിന്റെ കയ്യിൽ നിന്നും വഴക്ക് കേൾക്കുക എന്നതാണ് പൊളി ഫിറോസിന്റെ പ്രധാന ഹോബികളിൽ ഒന്ന്. അതിനുള്ള സംഭവങ്ങളെല്ലാം ഓരോ ആഴ്ചയും ഒപ്പിച്ചുവയ്ക്കാൻ പൊളി ഫിറോസ് മറക്കാറില്ല. ഈ ആഴ്ചയും സ്ഥിതി മറ്റൊന്നല്ല. ക്യാപ്റ്റനെ വരെ ചലഞ്ച് ചെയ്ത ഫിറോസിന് വീണ്ടും താക്കീത് നൽകുകയാണ് മോഹൻലാൽ.
Bigg Boss Malayalam Season 3 Latest Episode 03 April Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights