Bigg Boss Malayalam Season 3 Latest Episode 02 April Highlights: അനൂപും അഡോണിയും ജയിലിലേക്ക്

Bigg Boss Malayalam Season 3 Latest Episode 02 April Highlights: ബിഗ് ബോസ് വീട്ടിലെ 49-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 02 April Highlights: ബിഗ് ബോസ് വീട്ടിലെ 49-ാം ദിവസം. വാശിയും പോർവിളികളും അടങ്ങിയ ഒരു വീക്ക്‌ലി ടാസ്ക് അവസാനിച്ചതിന്റെ ക്ഷീണത്തിലാണ് മത്സരാർത്ഥികൾ. ‘അലക്കുകമ്പനി’ എന്ന ടാസ്ക് മത്സരാർത്ഥികൾക്കിടയിൽ നിരവധി ഉരസലുകൾക്ക് കാരണമായിരുന്നു. ടാസ്കിനിടെ നടന്ന വാക്കേറ്റങ്ങൾ ടാസ്ക് കഴിഞ്ഞതിനു ശേഷവും മത്സരാർത്ഥികൾ വ്യക്തിപരമായി എടുക്കുന്ന കാഴ്ചയാണ് രണ്ടുദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നും നിരവധി വഴക്കുകൾക്കാണ് ബിഗ് ബോസ് വീട് സാക്ഷിയായത്.

‘അലക്ക് കമ്പനി’ ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് ജയിലിലേക്ക് അയക്കുക എന്നതായിരുന്നു ഇന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ജോലി. അഡോണി, സന്ധ്യ, അനൂപ് എന്നിവർക്ക് ആണ് ജയിൽ നോമിനേഷനിൽ കൂടുതൽ വോട്ട് ലഭിച്ചത്. മണിക്കുട്ടൻ, ഡിംപൽ എന്നിവർ ആദ്യം ആരെയും നോമിനേറ്റ് ചെയ്തില്ല, അഡോണിയും തന്റെ ഒരു വോട്ട് നോട്ടയാക്കി മാറ്റി. കിടിലം ഫിറോസ് സെൽഫ് നോമിനേറ്റ് ചെയ്തതിനൊപ്പം അനൂപിന്റെ പേരും എടുത്തു പറഞ്ഞു. എന്നാൽ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും സെൽഫ് നോമിനേഷൻ അനുവദിക്കില്ലെന്നും ബിഗ് ബോസ് അറിയിച്ചതോടെ നാലുപേരും പുനർ വോട്ട് രേഖപ്പെടുത്തി. ഒടുവിൽ, വോട്ടുകളുടെ അടിസ്ഥാനത്തിൽ അനൂപും അഡോണിയുമാണ് ജയിലിലേക്ക് പോവാനായി തിരഞ്ഞെടുക്കപ്പെട്ടത്.

Read more: Bigg Boss Malayalam Season 3 Latest Episode 01 April Highlights: അടുക്കളപ്പോരുമായി ഫിറോസും സജ്നയും

Bigg Boss Malayalam Season 3 Yesterday Episode: ബിഗ് ബോസ് ഹൗസിൽ ഇന്നലെ നടന്നത്

പൊതുവെ കലുഷിതമായ അന്തരീക്ഷത്തിൽ പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്തി കൊണ്ട്, തന്റെ പൊളിച്ചടുക്കൽ സ്ട്രാറ്റജിയുമായി ഫിറോസ് ഖാനും പണി തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സന്ധ്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ് എന്നിവരാണ് ഫിറോസ് ഖാന്റെ ലക്ഷ്യം.

ഒരു ജോലിയും ചെയ്യാതെ ഭക്ഷണം കഴിക്കുന്നവർ എന്ന ഫിറോസിന്റെ കളിയാക്കൽ ഭാഗ്യലക്ഷ്മിയെ തെല്ലൊന്നുമല്ല തളർത്തിയത്. ഫിറോസും സജ്നയും ഉണ്ടാക്കുന്ന ഭക്ഷണം താൻ കഴിക്കില്ല എന്ന് നിരാഹാരമിരുന്ന ഭാഗ്യലക്ഷ്മിയെ ഒരുവിധത്തിലാണ് മറ്റ് മത്സരാർത്ഥികൾ സമാധാനിപ്പിച്ചത്. സജ്ന പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കി പാലും ആപ്പിളും കഴിച്ചാണ് ഭാഗ്യലക്ഷ്മി ഫിറോസിനോടുള്ള തന്റെ പ്രതികരണം അറിയിച്ചത്.

പ്രശ്നം വീണ്ടും വഷളായതോടെ ഫിറോസിന്റെ കുറ്റപ്പെടുത്തൽ തനിക്കെത്രത്തോളം വേദനയുണ്ടാക്കി എന്ന് ഭാഗ്യലക്ഷ്മി ഒടുവിൽ സജ്നയോട് തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. സജ്ന ഇടപ്പെട്ട് ഭാഗ്യലക്ഷ്മിയേയും ഫിറോസിനെയും ഒന്നിച്ചിരുത്തി സംസാരിച്ച് പ്രശ്നം രമ്യതയിൽ ആക്കുന്ന കാഴ്ചയാണ് ഇന്നലെ പ്രേക്ഷകർ കണ്ടത്. ‘ഇനി നിങ്ങളെ ഞാൻ മാനസികമായി ആക്രമിക്കില്ല, ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്കാണ്,’ എന്നാണ് ചർച്ചയ്ക്ക് ഒടുവിൽ ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്.

സന്ധ്യയ്ക്ക് കിച്ചൻ ജോലികൾ​ അറിയില്ലെന്ന കാര്യത്തെ വിമർശിച്ചുകൊണ്ടാണ് ഫിറോസ് സന്ധ്യയ്ക്ക് എതിരെയുള്ള ആക്രമണം തുടങ്ങിയത്. തന്നിരിക്കുന്ന അടുക്കള ജോലികൾ ചെയ്യാതെ സന്ധ്യ കിടിലം ഫിറോസിനോടും ഭാഗ്യലക്ഷ്മിയോടും പരദൂഷണം പറയാൻ പോയി എന്നും ഫിറോസ് ഖാൻ ആരോപിച്ചു. ഫിറോസിന്റെ തുടരെതുടരെയുള്ള കളിയാക്കലുകൾ സന്ധ്യയേയും ഒരവസരത്തിൽ കരയിപ്പിച്ചു.

കിടിലം ഫിറോസിനെയും പരമാവധി ഇറിറേറ്റ് ചെയ്യാനായിരുന്നു ഇന്നലെ ഫിറോസ് ഖാന്റെ ശ്രമം. എന്നാൽ അതിനെയെല്ലാം തൃണവത്കരിക്കുകയായിരുന്നു കിടിലം ഫിറോസ് ചെയ്തത്. ഒടുവിൽ രണ്ടുപേരും ഷമാം പഴം കഴിച്ച് വഴക്കുകൾ അവസാനിപ്പിച്ചു.

Live Blog

Bigg Boss Malayalam Season 3 Latest Episode 02 April Highlights














22:13 (IST)02 Apr 2021





















ജയിൽ നോമിനേഷൻ

‘അലക്ക് കമ്പനി’ ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് ജയിലിലേക്ക് അയക്കുക എന്നതായിരുന്നു ഇന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ജോലി. അഡോണി, സന്ധ്യ, അനൂപ് എന്നിവർക്ക് ആണ് ജയിൽ നോമിനേഷനിൽ കൂടുതൽ വോട്ട് ലഭിച്ചത്. മണിക്കുട്ടൻ, ഡിംപൽ എന്നിവർ ആദ്യം ആരെയും നോമിനേറ്റ് ചെയ്തില്ല, അഡോണിയും തന്റെ ഒരു വോട്ട്  നോട്ടയാക്കി മാറ്റി. കിടിലം ഫിറോസ് സെൽഫ് നോമിനേറ്റ് ചെയ്തതിനൊപ്പം അനൂപിന്റെ പേരും എടുത്തു പറഞ്ഞു. എന്നാൽ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും സെൽഫ് നോമിനേഷൻ അനുവദിക്കില്ലെന്നും ബിഗ് ബോസ് അറിയിച്ചതോടെ നാലുപേരും പുനർ വോട്ട്  രേഖപ്പെടുത്തി. ഒടുവിൽ, വോട്ടുകളുടെ അടിസ്ഥാനത്തിൽ അനൂപും അഡോണിയുമാണ് ജയിലിലേക്ക് പോവാനായി തിരഞ്ഞെടുക്കപ്പെട്ടത്. .

16:58 (IST)02 Apr 2021





















രണ്ടു ഫിറോസുമാരുടെയും ഏറ്റുമുട്ടൽ അവസാനിക്കുന്നില്ല

ഇന്നലെ കിടിലം ഫിറോസും ഫിറോസ് ഖാനും തമ്മിലുണ്ടായ  വഴക്കുകളുടെ തുടർച്ചയാണ് ഇന്നത്തെ പ്രമോയിലും കാണുന്നത്. വഴക്കുകൾ രൂക്ഷമാകുന്നതോടെ ഇരുവരും കയ്യാങ്കളിയുടെ വക്കിലെത്തുന്നതും എല്ലാവരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുന്നതും പ്രമോ വീഡിയോയിൽ കാണാം. 

Bigg Boss Malayalam Season 3 Latest Episode 02 April Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 02 april live online updates

Next Story
‘കുക്കൂ… കുക്കൂ…’  ഗാനവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജീവയും കൺമണിയും; വീഡിയോEnjoy Enjaami, Enjoy Enjaami song, Enjoy Enjaami dance, Enjoy Enjaami trending, maneesha mahesh videos, sreeram ramachandran, kasthooriman, jeeva kasthooriman real name, kasthooriman jeeva family, kasthooriman jeeva kavya romance, kasthooriman jeeva photos, kasthooriman jeeva kavya love scene, jeevyacouples, jeevya loving moments, jeevyalovers, padatha painkili serial, padatha painkili serial time, padatha painkili serial cast, padatha painkili serial actress, maneesha mahesh, പാടാത്ത പൈങ്കിളി
The moderation of comments is automated and not cleared manually by malayalam.indianexpress.com