scorecardresearch

Bigg Boss Malayalam 3: ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ ഭാഗ്യലക്ഷ്‌മി, താൻ പെട്ടന്ന് ഇമോഷണലാകുമെന്ന് ലക്ഷ്‌മി

Bigg Boss Malayalam 3:കൂടുതൽ അംഗങ്ങളും ഭാഗ്യലക്ഷ്‌മിയെ അനുകൂലിച്ചു സംസാരിച്ചു. കൂടുതൽ വോട്ട് കിട്ടിയ ഭാഗ്യലക്ഷ്‌മി ബിഗ് ബോസ് സീസൺ 3 ലെ ആദ്യ ക്യാപ്റ്റനായി

Bigg Boss Malayalam 3:കൂടുതൽ അംഗങ്ങളും ഭാഗ്യലക്ഷ്‌മിയെ അനുകൂലിച്ചു സംസാരിച്ചു. കൂടുതൽ വോട്ട് കിട്ടിയ ഭാഗ്യലക്ഷ്‌മി ബിഗ് ബോസ് സീസൺ 3 ലെ ആദ്യ ക്യാപ്റ്റനായി

author-image
Entertainment Desk
New Update
Bigg Boss Malayalam 3: ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ ഭാഗ്യലക്ഷ്‌മി, താൻ പെട്ടന്ന് ഇമോഷണലാകുമെന്ന് ലക്ഷ്‌മി

Bigg Boss Malayalam 3: സെയ്ഫ് സോണിൽ നിന്നും മത്സരാർത്ഥികളെ പുറത്തുകൊണ്ടുവരാനുള്ള ബിഗ് ബോസിന്റെ ഗെയിമുകൾ ആരംഭിച്ചിരിക്കുകയാണ് രണ്ടാം ദിവസത്തോടെ. ഹൗസിനകത്തെ ഏറ്റവും ശക്തനെന്നും ദുർബലൻ എന്നും ഓരോരുത്തർക്കും തോന്നുന്ന മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് പറയുക എന്നതായിരുന്നു മത്സരാർത്ഥികൾക്കായി നൽകിയ മോണിംഗ് ടാസ്ക്. ഭാഗ്യലക്ഷ്മിയെ ആണ് നാലു മത്സരാർത്ഥികൾ ശക്തയായ കണ്ടസ്റ്റന്റ് ആയി തിരഞ്ഞെടുത്തത്. ഡിംപിൾ, ഫിറോസ് എന്നിവർക്കും രണ്ടു വോട്ട് വെച്ച് ലഭിച്ചു. ഏറ്റവും ദുർബലനായ മത്സരാർത്ഥിയായി നാലു കണ്ടസ്റ്റന്റ് ആണ് റംസാന്റെ പേര് എടുത്തു പറഞ്ഞത്.

Advertisment

ആദ്യ ആഴ്ചയിലെ ക്യാപ്റ്റനെയും തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്‌മി ജയനും ഭാഗ്യലക്ഷ്‌മിയും ആണ് ഇന്നലെ ക്യാപ്‌റ്റൻസി ടാസ്‌കിലേക്ക് യോഗ്യത നേടിയത്. ഇതിൽ നിന്ന് ഒരു ക്യാപ്‌റ്റനെ തിരഞ്ഞെടുക്കുകയായിരുന്നു ഇന്നത്തെ പരിപാടി. താൻ ക്യാപ്‌റ്റൻ ആകാൻ ആഗ്രഹിക്കുന്നത് ഒരാഴ്‌ചയെങ്കിലും ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ പറ്റുമല്ലോ എന്ന് ആലോചിച്ചാണ് എന്നാണ് ലക്ഷ്മി പറഞ്ഞത്. അതേ സമയം, താൻ ക്യാപ്‌റ്റനായാൽ എല്ലാം നന്നായി ചെയ്യുമെന്ന് വിശ്വാസമുള്ളവർക്ക് തന്നെ തിരഞ്ഞെടുക്കാം എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി വോട്ട് ചോദിച്ചത്.

Read Also: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

ഒടുവിൽ മത്സരാർത്ഥികളുടെ വോട്ടിംഗിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ഭാഗ്യലക്ഷ്മി ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി രണ്ടു വോട്ടും ഭാഗ്യലക്ഷ്മി 10 വോട്ടുമാണ് നേടിയത്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഭാഗ്യലക്ഷ്മി വീട്ടിലെ ജോലികൾ മെന്പേഴ്സിനായി വീതിച്ചു നൽകി. ഏതെങ്കിലും സെക്ഷനിൽ എന്തെങ്കിലും കുഴപ്പങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ക്യാപ്റ്റൻ എന്ന നിലയിൽ തന്നോടായിരിക്കണം ആദ്യം പരാതിപ്പെടേണ്ടതെന്ന് ഭാഗ്യലക്ഷ്‌മി എല്ലാവരോടുമായി പറഞ്ഞു.

Advertisment

publive-image

മത്സരാർത്ഥികൾക്കുള്ള വീക്കിലി ടാസ്കും ആരംഭിച്ചു. മത്സരാർത്ഥികൾ കൂടുതലായി തങ്ങളുടെ ജീവിതത്തെ കുറിച്ച് പരിചയപ്പെടുത്തുന്ന 'എബൗട്ട് മീ' സെഷനാണ് ആദ്യം തുടങ്ങിയത്. സൂര്യയായിരുന്നു തന്റെ ജീവിതകഥ സഹമത്സരാർത്ഥികളുമായി പങ്കുവച്ചത്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: