Bigg Boss Malayalam: വീണ്ടുമൊരു ബിഗ് ബോസ് സീസൺ കൂടി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മലയാളികൾക്ക് അത്ര സുപരിചിതർ അല്ലാത്ത മത്സരാർത്ഥികളാണ് കൂടുതലും. ഭാഗ്യലക്ഷ്മി, നോബി, മണിക്കുട്ടൻ എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതരായ മുഖങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ കിടിലം ഫിറോസ്, റംസാൻ എന്നിവരും ഒഴിച്ചാൽ ശേഷിക്കുന്നവരിൽ ഏറെയും ഭൂരിഭാഗം മലയാളികളെയും സംബന്ധിച്ച് പുതുമുഖങ്ങളാണ്. അതുകൊണ്ട് തന്നെ മത്സരാർത്ഥികളെ കുറിച്ച് കൂടുതലറിയാനുള്ള അന്വേഷണത്തിലാണ് പ്രേക്ഷകർ.
Read more: Bigg Boss Malayalam Season 3: ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഡിംപൽ ബാൽ
ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ മേനോന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഐശ്വര്യ റായ് അഭിനയിച്ച നിരവധി സിനിമകളുടെ മേക്കോവർ സീരിസ് സൂര്യ നടത്തിയിരുന്നു. മേക്കോവർ ലവർ എന്നാണ് സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്. മോഹൻലാലിനൊപ്പം ‘കാണ്ഡഹാറിൽ’ അഭിനയിച്ചിട്ടുണ്ട്.