scorecardresearch

ഒടുവിൽ വീടെത്തി; സന്തോഷം പങ്കിട്ട് സൂര്യയും രമ്യയും

Bigg Boss Malayalam Season 3: ഇന്നലെയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ കൊച്ചിയിലെത്തിയത്

Bigg Boss Malayalam Season 3: ഇന്നലെയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ കൊച്ചിയിലെത്തിയത്

author-image
Television Desk
New Update
Bigg Boss Malayalam, Remya Panicker, Soorya menon, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3, indian express malayalam, ie malayalam

Bigg Boss Malayalam Season 3: മൂന്നുമാസത്തോളം വീട്ടുകാരെയും സുഹൃത്തുക്കളെയും പിരിഞ്ഞ് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ മത്സരാർത്ഥികൾ ഒടുവിൽ കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് മത്സരാർത്ഥികൾ കൊച്ചിയിൽ തിരിച്ചെത്തിയത്.

Advertisment

ഇപ്പോഴിതാ, വീട്ടിൽ തിരികെ എത്തിയ സന്തോഷം പങ്കിടുകയാണ് സൂര്യ മേനോനും രമ്യ പണിക്കരും. പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് വീടെത്തിയ സന്തോഷം സൂര്യ പങ്കു വച്ചത്.

publive-image

സൂര്യ, നോബി മാർക്കോസ്, റംസാൻ, ഋതു മന്ത്ര, കിടിലം ഫിറോസ്, അനൂപ് കൃഷ്ണ, സായി വിഷ്ണു എന്നിവർ ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ ആണ് ഇറങ്ങിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രമ്യ, മണിക്കുട്ടൻ എന്നീ മത്സരാർത്ഥികൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇരുവരും ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്.

Read more: സിനിമയിൽ വന്നിട്ട് ആദ്യമായാണ് ഇങ്ങനെയൊക്കെ; മണിക്കുട്ടന്റെ ആദ്യപ്രതികരണം

Advertisment

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവയ്ക്കുന്നതിന് തൊട്ടുമുൻപത്തെ ആഴ്ചയാണ് രമ്യ പണിക്കരും സൂര്യ മേനോനും ഷോയിൽ നിന്നും ഔട്ടായത്. ഷോയിൽ നിന്ന് ഔട്ടായെങ്കിലും നാട്ടിലേക്ക് തിരിക്കാതെ ചെന്നൈയിൽ തുടരുകയായിരുന്നു ഇരുവരും.

Read more: ബിഗ് ബോസ് താരങ്ങൾ കൊച്ചിയിലെത്തി; വീഡിയോ

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: