Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

മണിക്കുട്ടൻ തിരികെ എത്തി; ആദ്യ പ്രതികരണം

ഇന്ന് ഉച്ചയോടെയാണ് മണിക്കുട്ടൻ തിരുവനന്തപുരത്ത് എത്തിയത്

Bigg Boss, Manikuttan, Manikuttan airport photos, Manikuttan back, Manikuttan response, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങൾ മുൻപെ ബിഗ് ബോസ് ഷോ നിർത്തേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ബിഗ് ബോസ് പ്രേക്ഷകർ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് അണിയറപ്രവർത്തകർക്ക് ഷോ അപ്രതീക്ഷിതമായി നിർത്തിവയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ തവണയും സമാനമായ സാഹചര്യം ഉണ്ടാവുകയും വിജയിയെ പ്രഖ്യാപിക്കാതെ ഷോ നിർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ വോട്ടിംഗിലൂടെ ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ് ടീം.

അതിനിടെ ബിഗ് ബോസ് മത്സരാർത്ഥികൾ ഇന്നലെ രാത്രിയോടെ തിരിച്ച് കൊച്ചിയിലെത്തി ചേർന്നു. എന്നാൽ അക്കൂട്ടത്തിലും പ്രേക്ഷകർ ശ്രദ്ധിച്ചത് മണിക്കുട്ടന്റെ സാന്നിധ്യമാണ്. മണിക്കുട്ടനും രമ്യയും ആ സംഘത്തിൽ ഇല്ലായിരുന്നു. ഇരുവരും ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.

“ഗെയിം നടക്കുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ഇത്രയും കാലം എന്നെ അവിടെ നിലനിർത്തിയ എല്ലാവർക്കും താങ്ക്സ്,” മണിക്കുട്ടൻ പ്രതികരിച്ചു.

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ മണിക്കുട്ടന്റെ ഒരു വോയിസ് മെസേജും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “മൊബൈൽ കയ്യിൽ കിട്ടിയപ്പോഴാണ് ഒരുപാട് പേർ എനിക്കായി സ്നേഹിച്ചു, പ്രാർത്ഥിച്ചു എന്നൊക്കെ മനസ്സിലായത്. എന്തു പറയണം എന്നറിയില്ല. എന്റെ ചിത്രമൊക്കെ ഡിപി ആയി ആളുകൾ ഇടുന്നത്, സിനിമയിൽ വന്നിട്ട് ആദ്യമായാണ് കാണുന്നത്,” ഓഡിയോ സന്ദേശത്തിൽ മണിക്കുട്ടൻ പറയുന്നു. ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ ഓഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

Read more: ഒടുവിൽ വീടെത്തി; സന്തോഷം പങ്കിട്ട് സൂര്യയും രമ്യയും

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളോടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വിജയിയാവാൻ ഏറെ സാധ്യതയുള്ളൊരു മത്സരാർത്ഥി കൂടിയാണ് മണിക്കുട്ടൻ. പതിനഞ്ചു വർഷം സിനിമയിൽ നിന്നിട്ടും ലഭിക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസ് ഷോ മണിക്കുട്ടന് സമ്മാനിച്ചത്.

വിജയികളെ തീരുമാനിക്കാനുള്ള വോട്ടിംഗ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് ആരംഭിച്ചത്. മേയ് 29-ാം തിയ്യതി രാത്രി വരെ പ്രേക്ഷകർക്ക് ഇഷ്ടമത്സരാർത്ഥിയ്ക്കായി വോട്ട് ചെയ്യാം. ബിഗ് ബോസിന്റെ ഫൈനൽ കേരളത്തിൽ വച്ചാവും ഷൂട്ട് ചെയ്യുക എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Read more: ബിഗ് ബോസ് താരങ്ങൾ കൊച്ചിയിലെത്തി; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan first response audio

Next Story
ഒടുവിൽ വീടെത്തി; സന്തോഷം പങ്കിട്ട് സൂര്യയും രമ്യയുംBigg Boss Malayalam, Remya Panicker, Soorya menon, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com