/indian-express-malayalam/media/media_files/uploads/2021/05/manikuttan-bigg-boss-malayalam-1.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവച്ചതിനെ തുടർന്ന് ഇന്നലെയാണ് മണിക്കുട്ടൻ തിരികെ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ മറ്റു മത്സരാർത്ഥികളും കേരളത്തിൽ എത്തിച്ചേർന്നിരുന്നു.
ഇപ്പോഴിതാ, തന്റെ ആത്മസുഹൃത്തായ ഡോ. അരവിന്ദ് കൃഷ്ണയുടെ വീട്ടിലെത്തിയ മണിക്കുട്ടന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഡോ. അരവിന്ദിന്റെ ഭാര്യയും നടിയും നർത്തകിയുമായ ശരണ്യ മോഹനൊപ്പമുള്ള ഒരു വീഡിയോ ആണ് മണിക്കുട്ടൻ പങ്കുവച്ചത്. തങ്കച്ചിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"അപ്പോ സഹോ, എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയൻസ്? എന്ന ശരണ്യയുടെ ചോദ്യത്തിന് മറുപടിയായി 'മാസ്റ്ററി'ലെ ലൈഫ് ഈസ് എ കുട്ടി സ്റ്റോറി എന്ന പാട്ട് പാടുകയാണ് മണിക്കുട്ടൻ.
Read more: മണിക്കുട്ടൻ തിരികെ എത്തി; ആദ്യ പ്രതികരണം
ഇന്ന് രാവിലെ, അരവിന്ദിനൊപ്പം ഇൻസ്റ്റഗ്രാം ലൈവിലും മണിക്കുട്ടൻ എത്തിയിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ജനങ്ങളിത്രമാത്രം പിന്തുണച്ചിരുന്നു എന്ന് താനറിഞ്ഞതെന്ന് പറഞ്ഞ മണിക്കുട്ടൻ പിന്തുണച്ച ഏവർക്കും നന്ദി പറയുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിയെങ്കിലും ഇത്തവണ വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനാണ് ചാനലിന്റെ തീരുമാനം. തിങ്കളാഴ്ച രാത്രി 11 മണി മുതൽ ആരംഭിച്ച വോട്ടിംഗ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ വോട്ടിംഗ് ക്ലോസ് ചെയ്യും. മണിക്കുട്ടൻ, ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, സായി വിഷ്ണു, ഋതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിലേക്കായി മത്സരിക്കുന്ന മത്സരാർത്ഥികൾ. ഇതാദ്യമായാണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ എട്ടു മത്സരാർത്ഥികൾ ഫൈനലിലേക്കായി മത്സരിക്കുന്നത്. അതിനാൽ തന്നെ എട്ടു മത്സരാർത്ഥികളുടെയും ആരാധകർ വളരെ സജീവമായി തന്നെ രംഗത്തുണ്ട്. ആരാവും ഈ സീസണിലെ വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.