scorecardresearch

Bigg Boss Malayalam 3: ഇവർ മുൻപേ പരിചയക്കാരായിരുന്നോ? ആരാധകർ ചോദിക്കുന്നു

Bigg Boss Malayalam 3: സൂര്യയും മണിക്കുട്ടനും ഒന്നിച്ചുള്ള ഏതാനും പഴയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്

Bigg Boss Malayalam 3: സൂര്യയും മണിക്കുട്ടനും ഒന്നിച്ചുള്ള ഏതാനും പഴയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സോഷ്യൽ മീഡിയയുടെ പുതിയ ഹീറോ; ഈ താരത്തെ മനസ്സിലായോ?

Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിനകത്തെ പ്രധാന ചർച്ചകളിലൊന്നാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള ഇഷ്ടം. വീക്ക്‌ലി എപ്പിസോഡിനെത്തിയ മോഹൻലാലാണ് ബിഗ് ബോസ് ഹൗസിൽ മറ്റാരുമറിയാതെ സൂര്യ സ്നേഹിക്കുന്ന ആ ഒരാൾ ആരാണെന്ന ചോദ്യം എടുത്തിട്ടത്. ഈ വീട്ടിൽ എനിക്കൊരാളെ വലിയ ഇഷ്ടമാണെന്നു ക്യാമറയെ നോക്കി സൂര്യ പറഞ്ഞതിനെ തുടർന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.

Advertisment

Read more: ഫിറോസിന്റെ പ്രാങ്ക്, കണ്ണു നനഞ്ഞ് മണിക്കുട്ടൻ; ഈ മനുഷ്യൻ ഇത്ര പാവമായിരുന്നോ എന്ന് ആരാധകർ

"മറ്റാരോടും പറയാതെ ഞാൻ സൂക്ഷിക്കുന്നത്, അങ്ങനെ തന്നെയിരിക്കട്ടെ," എന്നായിരുന്നു സൂര്യയുടെ മറുപടി. ഇഷ്ടം മാത്രമല്ല ഒപ്പം, ആ​ ആളോട് ബഹുമാനവുമുണ്ടെന്നും സൂര്യ മോഹൻലാലിനോട് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, മണിക്കുട്ടനും സൂര്യയും ഒന്നിച്ചുള്ള പഴയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഇവർ മുൻപു തന്നെ പരിചയക്കാരായിരുന്നോ? എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഹാർട്ട്ബീറ്റ്സ്' എന്ന സിനിമയിൽ ഇരുവരും മുൻപു അഭിനയിച്ചപ്പോഴുള്ള ചിത്രങ്ങളാണ് ഇവ.

Advertisment

സൂര്യ മണിക്കുട്ടനോട് തന്റെ ഇഷ്ടം തുറന്നു പറയുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട് വിത്ത് ബഹുമാനം," എന്നാണ് മണികുട്ടന്റെ മുഖത്ത് നോക്കി സൂര്യ പറയുന്നത്. അച്ഛനും അമ്മയും മാത്രമാണ് ഇതിന് മുമ്പ് തനിക്ക് ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോള്‍ ആ പരിഗണന ലഭിച്ചത് മണിക്കുട്ടനില്‍ നിന്നുമാണ്, അതാണ് മണിക്കുട്ടനോട് ഇഷ്ടവും ബഹുമാനവും തോന്നാൻ കാരണമായതെന്നും സൂര്യ പറയുന്നു.

Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

"നമ്മൾ കാണാതെ പോയ ആ കാർത്തുമ്പിപെണ്ണ് ഇന്നും ബിഗ്‌ബോസ് വീട്ടിൽ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ?" എന്ന അടിക്കുറിപ്പോടെ ഇന്നലെ സൂര്യയേയും മണിക്കുട്ടനെയും കുറിച്ചുള്ള ഒരു വീഡിയോ ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു.

നിലവിൽ ബിഗ് ബോസ് ഹൗസിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. പുറത്തും മണിക്കുട്ടന് ശക്തമായ ആരാധക പിന്തുണയുണ്ട്. ഈ ആഴ്ച നോമിനേഷൻ പട്ടികയിലും സൂര്യയും മണിക്കുട്ടനും ഉണ്ട്.

Read more: Bigg Boss Malayalam 3: ബെൽബോട്ടം പാന്റും വിന്റേജ് ഫാഷനും നോൺ സ്റ്റോപ്പ് തമാശകളും; ടാസ്ക് പൊളിച്ചടുക്കി മത്സരാർത്ഥികൾ

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: