scorecardresearch

ഞാനും നിന്റെ വലിയ ഫാനാണ്; ഫുക്രുവിനോട് ലാലേട്ടന്‍ പറഞ്ഞത്

ടിക് ടോക് താരം ഫുക്രുവിന്റെ എൻട്രി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്

ടിക് ടോക് താരം ഫുക്രുവിന്റെ എൻട്രി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്

author-image
Entertainment Desk
New Update
ഞാനും നിന്റെ വലിയ ഫാനാണ്; ഫുക്രുവിനോട് ലാലേട്ടന്‍ പറഞ്ഞത്

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ബിഗ് ബോസ്’ മലയാളം സീസൺ 2വിന് തുടക്കം കുറിച്ചു. ബിഗ് ബോസ് ഹൗസ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് അവതാരകനായ മോഹൻലാൽ ആണ്.

Advertisment

Read Here: Bigg Boss Malayalam 2 Recap: 'ബിഗ്‌ ബോസ് 2'' മുപ്പതു ദിനം കടക്കുമ്പോള്‍

അഭിനേത്രിയായ രജനി ചാണ്ടി, നടിയും അവതാരകയുമായ അലീന പടിക്കൽ, ആർ.ജെ.രഘു, അവതാരകയും നടിയുമായ ആര്യ, നടൻ സാജു നവോദയ, നടി വീണ നായർ, അഭിനേതാക്കളായ മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്‌നി ഖാൻ, ഡോ. രജത് കുമാർ, ടിക് ടോക് താരം ഫുക്രു, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാട്ര ജോൺ, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ എന്നിവരെ മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. 17 മത്സരാർത്ഥികളാണ് ഇത്തവണ ‘ബിഗ് ബോസി’ലുള്ളത്.

Read Also: Bigg Boss Malayalam: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്

Advertisment

ടിക് ടോക് താരം ഫുക്രുവിന്റെ എൻട്രി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഫുക്രു ബിഗ് ബോസിലെത്തുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ മത്സരാർഥിയായാണ് ഫുക്രുവിനെ മോഹൻലാൽ പരിചയപ്പെടുത്തിയത്. പരിചയപ്പെടുത്തിയ ശേഷം മടങ്ങുമ്പോൾ ലാലേട്ടൻ പറഞ്ഞതുകേട്ട് ഫുക്രു ആരാധകർ ആവേശത്തിലായി. 'ഞാനും നിന്റെ വലിയ ഫാനാണ്, ആരോടും പറയണ്ട' എന്നു പറഞ്ഞാണ് ലാലേട്ടൻ ഫുക്രുവിനെ വേറെ ലെവൽ കളികൾക്കായി സ്വാഗതം ചെയ്‌തത്.

തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ‘ബിഗ് ബോസ്’ മലയാളത്തിന്റെ പുതിയ പതിപ്പ് സംപ്രേക്ഷണം ചെയ്യുക. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും ‘ബിഗ് ബോസ്’ കാണാം.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: