scorecardresearch

ഒന്ന് അമ്പലത്തിൽ പോയപ്പോഴേക്കും കഥയിറങ്ങി, അഖിലും ഞാനും വിവാഹിതരായെന്ന്: സുചിത്ര നായർ പറയുന്നു

കുട്ടി അഖിലുമായി ബന്ധപ്പെട്ട ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് സുചിത്ര നായർ

കുട്ടി അഖിലുമായി ബന്ധപ്പെട്ട ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് സുചിത്ര നായർ

author-image
Television Desk
New Update
Suchithra Nair, Kutty Akhil

ബിഗ് ബോസ് നാലാം സീസണിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. സുഖിൽ എന്നാണ് ഈ മൂന്നംഗ സംഘത്തിന് ബിഗ് ബോസ് പ്രേക്ഷകർ നൽകിയ പേര്. സുചിത്രയും അഖിലും തമ്മിൽ പ്രണയത്തിൽ എന്ന രീതിയിൽ ഏറെ ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Advertisment

ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷവും അഖിലിനെ ചേർത്തുള്ള ഗോസിപ്പുകൾക്ക് ക്ഷാമമില്ലെന്നു പറയുകയാണ് സുചിത്ര. "ഞാനും അഖിലും സൂരജും അമ്പലത്തിൽ പോയപ്പോഴേക്കും അവിടെ വച്ചായി ഞങ്ങളുടെ കല്യാണം. രണ്ടു നല്ല സുഹൃത്തുക്കളെ എത്രത്തോളം വലിച്ചുകീറാൻ പറ്റുമോ അത്രത്തോളം അവർ ചെയ്തിരിക്കും. അങ്ങനെ ഒരു കൂട്ടം ടോക്സിക് ആളുകൾ പുറത്തുണ്ട്," ബിഹൈൻഡ്സ് വുഡിനു നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷവും പരസ്പരമുള്ള സൗഹൃദം തുടരുകയാണ് സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. മൂവരും ഒന്നിച്ച് മൂകാംബികയിലേക്ക് നടത്തിയ യാത്രാചിത്രങ്ങളും ഇവർ പങ്കിട്ടിരുന്നു.

"ബിഗ്ബോസിനുള്ളിൽ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങു സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നിൽ പോയി മൂകാംബിക നടയിൽ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം," സുചിത്രയ്ക്കും സൂരജിനുമൊപ്പമുള്ള ചിത്രം ഷെയർ ചെയ്ത് അഖിൽ കുറിച്ചതിങ്ങനെ.

Advertisment

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുചിത്ര ശ്രദ്ധ നേടിയത്. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്.

ഹാസ്യ ടെലിവിഷന്‍ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കുട്ടി അഖില്‍ (അഖിൽ ബിഎസ് നായർ). പ്രീമിയർ പത്മിനി എന്ന സീരീസിലൂടെയാണ് കുട്ടി അഖിൽ ശ്രദ്ധ നേടിയത്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: