scorecardresearch

എല്ലാം എന്റെ തെറ്റാണ്, ആ വ്യക്തിയെ വിശ്വസിച്ച് പിറന്നാളാഘോഷിക്കാൻ യുഎഇ വരെ പോയി; ആര്യയുടെ വാക്കുകൾ

യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാൻ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല

യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാൻ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല

author-image
Television Desk
New Update
arya, actress, ie malayalam

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ. താരത്തിന്റെ 31-ാം പിറന്നാളായിരുന്നു ഇന്നലെ. മകൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആര്യയുടെ ജന്മദിനാഘോഷം. ജന്മദിനത്തിൽ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. തന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് ആര്യ വിവരിച്ചത്.

Advertisment

''കഴിഞ്ഞ വർഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത് .. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ അനുഭവിച്ചത് വിശദീകരിക്കാൻ പോലും ബുദ്ധിമുട്ടാണ്. യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാൻ ആശ്രയിച്ചിരുന്നത്. എന്റെ അവസ്ഥ മോശമായി, ചിലപ്പോൾ എന്തെങ്കിലും അവിവേകം കാണിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ തെറ്റ് മനസ്സിലാക്കി എന്റെ അടുക്കൽ വരാൻ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇങ്ങനെയായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ് തികഞ്ഞ ദിവസം. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ അത് വളരെ വ്യത്യസ്തമാകുമായിരുന്നു.

എന്റെ സുന്ദരിയായ മകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു, പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാൻ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല.

ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്‌സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ഞാൻ ഉദ്ദേശിക്കുന്നത് ആത്മാർത്ഥമായി നിങ്ങളെ സ്നേഹിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്നവർ. ഞാൻ പറയാൻ ശ്രമിക്കുന്നത് ഇത്രമാത്രം. സന്തോഷിക്കണോ അതോ നിങ്ങളുടെ മനഃസമാധാനം നശിപ്പിക്കണോ. എല്ലാം നിങ്ങളുടെ കൈകളിലാണ്. തിരഞ്ഞെടുക്കൽ നിങ്ങളുടേതാണ് … സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകർക്കണോ എന്ന്. എപ്പോഴും ഓർക്കുക … നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ് … എപ്പോഴും വിവേകപൂർവ്വം തിരഞ്ഞെടുക്കാൻ സ്വയം ഓർമ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ് … എന്റെ 31 -ാം ജന്മദിനം തീർച്ചയായും എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ചതാണ്,'' ഇതായിരുന്നു ആര്യ കുറിച്ചത്.

Advertisment

ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ആര്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീക്കും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്.

Read More: ആ ബന്ധം പിരിഞ്ഞു, ജാൻ ഇപ്പോൾ കൂടെയില്ല; മനസ്സു തുറന്ന് ആര്യ

Arya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: