Latest News

ആ ബന്ധം പിരിഞ്ഞു, ജാൻ ഇപ്പോൾ കൂടെയില്ല; മനസ്സു തുറന്ന് ആര്യ

“ബിഗ് ബോസിൽ പോയപ്പോൾ ഞാൻ കണ്ട ആളെയല്ല തിരികെ വന്നപ്പോൾ കണ്ടത്”

Arya, Arya about jan, Arya relationship, Arya photos, arya videos, ആര്യ, ആര്യ വീഡിയോ, ആര്യ ചിത്രങ്ങൾ

മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന പരിപാടിയിലൂടെയാണ് ആര്യ ജനപ്രീതി നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണിൽ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു.

വിവാഹമോചിതയായ തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ച് ആര്യ ബിഗ് ബോസ് ഷോയ്ക്ക് ഇടയിൽ തുറന്നു പറഞ്ഞിരുന്നു. ജാൻ എന്ന പേരിലാണ് ആര്യ തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തിയത്.

ഇപ്പോഴിതാ, ജാനിനെ കുറിച്ച് ഒരു അഭിമുഖത്തിനിടയിൽ മനസ്സു തുറന്നിരിക്കുകയാണ് ആര്യ. ആ ബന്ധം പിരിഞ്ഞുവെന്നും ഏറെ നാൾ താൻ ഡിപ്രഷനിലായിരുന്നുവെന്നും തുറന്നു പറയുകയാണ് ആര്യ.

“എന്നെ സംബന്ധിച്ച് വളരെ ജെനുവിൻ ആയിരുന്നു ആ ബന്ധം. എന്നാൽ ബിഗ് ബോസിൽ പോയപ്പോൾ ഞാൻ കണ്ട ആളെയല്ല തിരികെ വന്നപ്പോൾ കണ്ടത്. ആദ്യമെനിക്കതൊരു ഷോക്കായിരുന്നു. കമ്മിറ്റഡ് ആവാൻ താൽപ്പര്യമില്ലെന്ന് ആൾ തുറന്നുപറഞ്ഞു. ആ ബന്ധത്തിനൊരു ഭാവിയില്ല എന്നായപ്പോൾ ഞങ്ങൾ പിരിഞ്ഞു. കുറേനാൾ ഞാൻ വലിയ വിഷാദത്തിലായിരുന്നു. എന്റെ മകളും വളരെ അടുപ്പത്തിലായിരുന്നു അദ്ദേഹവുമായി. അവൾക്കും വല്ലാത്ത വിഷമമായിരുന്നു, ഇപ്പോൾ കാര്യങ്ങൾ ഒക്കെ അവൾക്കറിയാം, അവൾ ഹാപ്പിയാണ്,” ആര്യ പറയുന്നു. ബിഹൈൻഡ്സ് വുഡ്സിനു നൽകിയ അഭിമുഖത്തിനിടെയാണ് ആര്യ മനസ്സു തുറന്നത്.

ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്. ബിസിനസ് നല്ല രീതിയിൽ വളർത്തി വലുതാക്കുന്നതിനൊപ്പം സിനിമകളിൽ കൂടുതൽ സജീവമാകാനും താൻ ആഗ്രഹിക്കുന്നുവെന്ന് ആര്യ പറയുന്നു.

Read more: ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; നേരിടേണ്ടി വന്ന തട്ടിപ്പിന്റെ കഥയുമായി ആര്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam contestant arya reacts to gossips and reveals about relationship

Next Story
വിവാഹം മാറ്റിവച്ചു, ഇനി എന്നെന്ന് അറിയില്ല; മിസിസ് ഹിറ്റ്‌ലർ താരം ആലീസ് ക്രിസ്റ്റി ഗോമസ്alice christy gomez, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com