scorecardresearch

Bigg Boss Malayalam 2: വീപ്പക്കുറ്റി എടുത്തെറിഞ്ഞ് ഫുക്രു; തളയ്‌ക്കാൻ സാധിക്കാതെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ

Bigg Boss Malayalam 2: ഗെയ്‌മിനിടെ രജിത് കുമാർ തന്റെ ശരീരത്തിൽ കയറി പിടിച്ചതിനെ ചോദ്യം ചെയ്‌ത് ജെസ്‌ല

Bigg Boss Malayalam 2: ഗെയ്‌മിനിടെ രജിത് കുമാർ തന്റെ ശരീരത്തിൽ കയറി പിടിച്ചതിനെ ചോദ്യം ചെയ്‌ത് ജെസ്‌ല

author-image
Entertainment Desk
New Update
Bigg Boss Malayalam 2: വീപ്പക്കുറ്റി എടുത്തെറിഞ്ഞ് ഫുക്രു; തളയ്‌ക്കാൻ സാധിക്കാതെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറിച്ച് ഫുക്രു. കഴിഞ്ഞ ഏതാനും എപ്പിസോഡുകളായി ഫുക്രു രജിത് കുമാറിനോട് തർക്കിക്കുന്നതു കാണാം. ഇന്നും അതു തന്നെയാണ് സംഭവിച്ചത്. ഇന്നത്തെ ഗെയിമിലാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. രജിത്തും ഫുക്രുവും തമ്മിൽ ഏറ്റുമുട്ടി. ഇരുവരും വ്യത്യസ്‌ത ടീമുകളിലായിരുന്നു. ഗെയിമിൽ പാളിച്ച വന്നപ്പോൾ അതു ഫുക്രു കാരണമാണെന്ന് രജിത് പറഞ്ഞു. ഇതിനു പിന്നാലെ ഫുക്രു രോഷാകുലനായി. പിന്നീട് സംഭവിച്ച കാര്യങ്ങളെല്ലാം വളരെ ചൂടേറിയതായിരുന്നു.

Advertisment

ഞാൻ കളിക്കാനില്ലെന്ന് പറഞ്ഞ് ഫുക്രു പോയി. ഇവിടെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കംപ്ലീറ്റ് കാരണക്കാരൻ ഫുക്രു ആണെന്ന് രജിത് പറഞ്ഞു. ഇത് ഫുക്രുവിന് ഇഷ്ടപ്പെട്ടില്ല. "എല്ലാം ചെയ്ത ശേഷം നീ നല്ല പിള്ളയാകുക. ബാക്കിയുള്ളോരൊക്കെ മോശം" രജിത് പറഞ്ഞു.

publive-image

കയ്യിൽ കിട്ടിയതെല്ലാം ഫുക്രു വലിച്ചെറിയാൻ തുടങ്ങി. അവിടെ കിടന്നിരുന്ന വീപ്പക്കുറ്റി കാലുകൊണ്ട് തട്ടി കളയുകയും എടുത്തെറിയുകയും ചെയ്‌തു. ഫുക്രുവിനെ പിടിച്ചുനിർത്താൻ എല്ലാവരും പഠിച്ച പണി പതിനെട്ടും നോക്കി. ഫുക്രു വഴങ്ങിയില്ല. കളിക്കാണേൽ കളിക്കണം. ന്യായം പറയുമ്പോൾ ന്യായം പറയണം. അല്ലാതെ ഒരാളെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്ന് ഫുക്രു പറഞ്ഞു. ജെസ്‌ല ഫുക്രുവിനെ പിന്തുണച്ചു. "രജിത് ആരാണ്..അയാളോട് പോകാൻ പറ..ആയാളു പറയുന്നതൊക്കെ ആരാ കേൾക്കുന്നേ" എന്ന് ജെസ്‌ല പറഞ്ഞു.

Advertisment

ഫുക്രുവിനെ അനുരഞ്ജിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു. താൻ ജയിലിലേക്ക് പോകാമെന്നും ഗെയിമിലേക്ക് ഇനിയില്ലെന്നും ഫുക്രു തറപ്പിച്ചു പറഞ്ഞു. ആര്യയും ഷാജിയും ഫുക്രുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

publive-image

അതിനിടയിൽ രജിത് കുമാർ തന്റെ ശരീരത്തിൽ കയറി പിടിച്ചത് ശരിയായില്ലെന്ന പരാതിയുമായി ജെസ്‌ല രംഗത്തെത്തി. ഗെയിം തുടങ്ങുന്നതിനു മുൻപാണ് തന്റെ ശരീരത്തിൽ പിടിച്ചതെന്ന് ജെസ്‌ല പറഞ്ഞു. ഗെയിമിന്റെ ഭാഗമായിട്ടാണേൽ പോട്ടേന്ന് വയ്‌ക്കാമെന്നും ജെസ്‌ല പറഞ്ഞു. ജെസ്‌ലയുടെ ശരീരത്തിൽ പിടിച്ചത് ശരിയായില്ലെന്ന് ആര്യയും മഞ്ജുവും പറഞ്ഞു. വേണമെന്ന് വിചാരിച്ച് പിടിച്ചതല്ല രജിത്തെന്ന് മഞ്ജു പറഞ്ഞു.

തനിക്കിത് ഉൾക്കൊള്ളാൻ പറ്റില്ലെന്ന് ജെസ്‌ല പറഞ്ഞു. ഗെയിം ബസർ കേൾക്കുന്നതിനു മുൻപ് ശരീരത്തിൽ പിടിക്കുന്നത് ശരിയല്ലെന്നും ഉൾക്കൊള്ളാൻ പറ്റില്ലെന്നും ജെസ്‌ല പറഞ്ഞു. അറിയാതെ ചെയ്‌ത കാര്യമാണെങ്കിലും തനിക്കിത് സമ്മതിക്കാനും ഉൾക്കൊള്ളാനും ആവില്ലെന്ന് ജെസ്‌ല പറഞ്ഞു.

Read Also: Bigg Boss Malayalam 2: ഫുക്രുവിന് തലക്കനവും അഹങ്കാരവും; നോമിനേറ്റ് ചെയ്‌ത് രജിത് കുമാർ

കഴിഞ്ഞ ദിവസത്തെ നോമിനേഷനിൽ രജിത് ഫുക്രുവിന്റെ പേരും ഫുക്രു നേരെ തിരിച്ചും പറഞ്ഞിരുന്നു. ഫുക്രു ഇത്തവണ ആദ്യം നോമിനേറ്റ് ചെയ്‌തത് രജിത്തിനെയാണ്. രജിത് കുമാർ നോമിനേറ്റ് ചെയ്‌തത് ഫുക്രുവിനെയും. ചെറിയ പ്രായത്തിൽ തന്നെ പ്രശസ്‌തിയുണ്ടാകുമ്പോൾ ഉള്ള തലക്കനവും ജാഡയും അഹങ്കാരവും ഫുക്രുവിനുണ്ടെന്ന് രജിത്ത് കുമാർ പറഞ്ഞു.

publive-image

എല്ലാവരും മുൻകൂട്ടി കണ്ടതുപോലെ രജിത്ത് കുമാറിന്റെ പേര് ആദ്യം പറഞ്ഞ് ഫുക്രുവെത്തി. തന്നെ ഒറ്റപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കാൻ നോക്കുകയാണ് രജിത്ത് കുമാറെന്ന് ഫുക്രു പറഞ്ഞു. മറ്റുള്ളവരെ താഴ്‌ത്തികൊണ്ടാണ് രജിത്ത് ഗെയിം കളിക്കുന്നതെന്ന് ഫുക്രു പറഞ്ഞു.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: